മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്ക് നേരെ കരിങ്കൊടി: പോലീസ് ലാത്തി വീശിചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ കടല്‍ക്ഷോഭ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്ക് നേരെ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. പോലീസ് ലാത്തിവീശി. നിരവധിപേര്‍ കസ്റ്റഡിയില്‍. മാധ്യമപ്രവര്‍ത്തകനെയും പോലിസ് കസ്റ്റഡിയിലെടുത്തു. കടല്‍ക്ഷോഭ സമയങ്ങളില്‍ സര്‍ക്കാര്‍ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടി വീണ യൂത്ത് ലീഗ് പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് മാറ്റുകയായിരുന്നു. ഇതിനിടേയാണ് സംഭവസ്ഥലത്ത് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ടിസിവി ചാവക്കാട് റിപ്പോര്‍ട്ടര്‍ ഹാരിസിനെ പോലിസ് കസ്റ്റഡിയിലെടുത്തത്. ഹാരിസിനെ ജീപ്പില്‍ കയറ്റി പോലീസ്‌സ്‌റ്റേഷനിലെത്തിച്ചു. വിവരമറിഞ്ഞ് പ്രസ് ക്ലബ്ബ് ഭാരവാഹികള്‍ ഉന്നത പോലിസ് അധികാരികളുമായി ബന്ധപ്പെട്ടതോടെയാണ് ഹാരിസിനെ വിട്ടയച്ചത്. മാധ്യമ പ്രവര്‍ത്തകനെ കസ്റ്റഡിലെടുത്ത സംഭവത്തില്‍ ചാവക്കാട് പ്രസ് ക്ലബ്ബ് യോഗം പ്രതിഷേധിച്ചു.

RELATED STORIES

Share it
Top