മന്ത്രി മാപ്പു പറയണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പ്രതിഷേധം

കോട്ടക്കല്‍: താനൂര്‍ കെആര്‍ ബേക്കറി തകര്‍ത്ത സംഭവത്തി ല്‍ വര്‍ഗീയ മുതലെടുപ്പിനു ശ്രമിച്ച മന്ത്രി കെ ടി ജലീല്‍ മലപ്പുറത്തോട് മാപ്പു പറയണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ കോട്ടക്കലില്‍ പ്രതിഷേധ പ്രകടനം നടത്തി. കോട്ടക്കല്‍ മുന്‍സിപ്പല്‍ പ്രസിഡന്റ് പരവക്കല്‍ അയ്യൂബ്, കല്ലന്‍ അബൂബക്കര്‍, എം പി മുജീബ് റഹ്മാന്‍, നാസര്‍കോറാടന്‍, അബൂബക്കര്‍, ടി പി ശാഹുല്‍, ഷഫീഖ് എന്നിവര്‍ നേതൃത്വം നല്‍കി.
വളാഞ്ചേരിയില്‍ നടന്ന പ്രകടനത്തില്‍ എസ്ഡിപിഐ ജില്ലാ സമിതി അംഗം പി കെ സലീം സംസാരിച്ചു.
മേഖല പ്രസിഡന്റ് കെ പി മുസ്തഫ, സെക്രട്ടറി അബ്ബാസ് വെങ്ങാട്, ഹസ്സന്‍ ബാവ വളാഞ്ചേരി, നാസര്‍ കരേക്കാട്, ദാസന്‍ പാണ്ടികശാല നേതൃത്വം നല്‍കി.
പുത്തനത്താണിയില്‍ കെ ജാഫര്‍ ഹാജി, സി എച്ച് അലി, പി എ ശംസുദ്ദീന്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top