മന്ത്രി ജി സുധാകരന്റെ ധിക്കാരം നിറഞ്ഞ പ്രസ്താവന പിന്‍വലിക്കണം : എഐടിയുസികോഴിക്കോട്: പാതവക്കുകള്‍ വഴിയോര കച്ചവടക്കാരുടെ തറവാട്ടു സ്വത്തല്ല എന്ന മന്ത്രി ജി സുധാകരന്റെ ധിക്കാരം നിറഞ്ഞ പ്രസ്താവന പിന്‍വലിക്കണമെന്ന് പാളയം ഫുട്പാത്ത് തൊഴിലാളി യൂനിയന്‍ (എ ഐടിയുസി) വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. വഴിയോര കച്ചവടക്കാരെ ആട്ടിയോടിക്കരുതെന്നും അവര്‍ നാടിന്റെ ശത്രുക്കളല്ലെന്നും അവരെ പുനരധിവസിപ്പിക്കണമെന്നുമുള്ള സുപ്രീം കോടതി വിധി മനസ്സിലാക്കാനുള്ള വിവേകം ഒരു നിയമബിരുദ ധാരിയായ മന്ത്രി കാണിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.ടൗണ്‍ഹാളില്‍ നടന്ന വാര്‍ഷിക സമ്മേളനം സി പി ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. പോരാട്ടങ്ങളിലൂടെ നേടിയെടുത്ത  അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തൊഴിലാളികള്‍ ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് ബിനോയ് വിശ്വം പറഞ്ഞു.രാവിലെ യൂണിയന്‍ ജനറല്‍ സെക്രട്ടറി എം മുഹമ്മദ് ബഷീര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് പാളയത്ത് നിന്നും തൊഴിലാളി പ്രകടനം ആരംഭിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ പി കെ നാസര്‍ അധ്യക്ഷത വഹിച്ചു. എം ടി മുസ്തഫ സ്വാഗതം പറഞ്ഞു. വി പി എം ഫൈസല്‍ രക്തസാക്ഷി പ്രമേയവും എന്‍ വി ആലു അനുശോചന പ്രമേയവും അവതരിപ്പിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍, എ ഐ ടി യു സി ജില്ലാ സെക്രട്ടറി കെ ജി പങ്കജാക്ഷന്‍, ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ പി ബാലകൃഷ്ണന്‍, ഇ സി സതീശന്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി എം മുഹമ്മദ് ബഷീര്‍ (ജന.സെക്രട്ടറി), എം ടി മുസ്തഫ (സെക്രട്ടറി), ഇ പി കബീര്‍, നിസാമത്ത്, കെ താഹ, ഇ പി മുഹമ്മദ് ഫൈസല്‍ (ജോ.സെക്രട്ടറിമാര്‍), എസ് കെ സാദിഖ് (പ്രസിഡന്റ്), സി പി ഹംസ (വര്‍ക്കിംഗ് പ്രസിഡന്റ്), എം പി ജാഫര്‍, എന്‍ പി നസറുദ്ദീന്‍, പി പി ഉമ്മര്‍ കോയ, എം കെ കുഞ്ഞിമരക്കാര്‍ ( വൈസ് പ്രസിഡന്റുമാര്‍), ടി കെ സിദ്ധിഖ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

RELATED STORIES

Share it
Top