മന്ത്രി കെ രാജു ഇന്ന് പറമ്പിക്കുളത്ത്; ഒന്നിന് നെല്ലിയാമ്പതിയില്‍പാലക്കാട്: വനം-വന്യജീവി വകുപ്പ് മന്ത്രി കെ രാജു ഇന്ന് (ജൂണ്‍ 30) രാവിലെ 11ന് പറമ്പിക്കുളത്ത് വെങ്കോളി സെക്ഷന്‍ ഫോറസ്റ്റ് ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്യും. കടവ് കോളനിയില്‍ നടക്കുന്ന പരിപാടിയില്‍ കെ.ബാബു എംഎല്‍എ അധ്യക്ഷത വഹിക്കും.ചെറുകിട വനവിഭവ സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. തുടര്‍ന്ന് ആനപ്പാടി നേച്ചര്‍ സ്റ്റഡി സെന്ററില്‍ ഉച്ചയ്ക്ക് രണ്ടിന് പറമ്പിക്കുളം ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്റെ നാലാമത് ഗവേണിങ് ബോഡി യോഗം ചേരും. കെ ബാബു എംഎല്‍എ, ചാലക്കുടി എംഎല്‍എ  ബി ഡി ദേവസ്സി,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് , വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. ജൂലൈ ഒന്നിന് രാവിലെ 9.30ന് നെല്ലിയാമ്പതി കൈകാട്ടിയിലെ മോഡല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്യും. കെ ബാബു അധ്യക്ഷത വഹിക്കും. പി കെ ബിജു എംപി മുഖ്യാതിഥിയാവും. ഉച്ചയ്ക്ക് 12.30ന് മംഗലംഡാം കരി—ങ്കയത്തുള്ള മോഡല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്യും. കെ ഡി പ്രസേനന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. പി കെ ബിജു എംപി മുഖ്യാതിഥിയാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരി, ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഇരു പരിപാടികളിലും പങ്കെടുക്കും.

RELATED STORIES

Share it
Top