മന്ത്രി കെ ടി ജലീലിന്റെ വസതിയിലേക്ക് ബഹുജന മാര്‍ച്ച്

വളാഞ്ചേരി: ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് വിഷയത്തിന് ഉടന്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മന്ത്രി കെ ടി ജലീലിന്റെ വളാഞ്ചേരിയിലെ വസതിയിലേയ്ക്ക് ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു. ജില്ലയിലെ ഏക മന്ത്രിയായ കെ ടി ജലീല്‍ വിഷയത്തില്‍ തുടരുന്ന മൗനം കുറ്റകരമാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപ് നെന്മാറ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു.
മാര്‍ച്ച് മന്ത്രിയുടെ വസതിക്കു മുന്നില്‍ പോലിസ് തടഞ്ഞു. ജില്ലാ പ്രസിഡന്റ് അഷ്‌റഫ് കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല ജനറല്‍ സെക്രട്ടറി ഗണേഷ് വടേരി, സെക്രട്ടറി അഷ്‌റഫ് വൈലത്തൂര്‍, ഫ്രറ്റേണിറ്റി ജില്ലാ വൈസ് പ്രസിഡന്റ് ഹബീബ റസാഖ്, സെക്രട്ടറി സാബിഖ് വെട്ടം സംസാരിച്ചു. ഫ്രറ്റേണിറ്റി ജില്ലാ വൈസ് പ്രസിഡന്റ് ബഷീര്‍ തൃപ്പനച്ചി, സെക്രട്ടറിമാരായ ഫയാസ് ഹബീബ്, സി ടി ജാഫര്‍, ഷിബാസ് പുളിക്കല്‍, അഫ്‌സല്‍ ഹുസയ്ന്‍, അജ്മല്‍ തോട്ടോളി മാര്‍ച്ചിന് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top