മന്ത്രി എം എം മണി യോഗത്തില്‍ പങ്കെടുത്തില്ലതിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ വൈദ്യുതി മന്ത്രി എം എം മണി പങ്കെടുക്കാതിരുന്നത് ചര്‍ച്ചയാവുന്നു. നേരത്തേ മൂന്നാറിലെ കൈയേറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍, റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നപ്പോള്‍ മന്ത്രി മണി പങ്കെടുക്കുകയും ഉദ്യോഗസ്ഥരെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. തുടര്‍ന്ന് മൂന്നാറിലെ ഒഴിപ്പിക്കലില്‍ നടപടിയെടുക്കുമ്പോള്‍ എം എം മണിയോട് കൂടിയാലോചിക്കണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇടുക്കിയില്‍ നിന്നുള്ള മന്ത്രിയെന്ന നിലയിലായിരുന്നു ഇതെന്നായിരുന്നു പിന്നീട് നല്‍കിയ വിശദീകരണം. എന്നാല്‍, ഇന്നലെ സര്‍വകക്ഷി യോഗത്തിലോ, അതിന് മുമ്പ്് നടന്ന പരിസ്ഥിതി, മാധ്യമ, മതമേലധ്യക്ഷന്‍മാരുടെ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലോ മണി പങ്കെടുത്തിരുന്നില്ല.

RELATED STORIES

Share it
Top