മന്ത്രി എം എം മണി നെഞ്ചു വേദനയെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍അമ്പലപ്പുഴ: വൈദ്യുതി മന്ത്രി എം എം മണിയെ കടുത്ത നെഞ്ചു വേദനയെ തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.  ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്കുള്ള യാത്രാ മധ്യേ കാറില്‍ വച്ചാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് കൂടെയുണ്ടായിരുന്നവര്‍ മന്ത്രിയെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മന്ത്രിയുടെ അവസ്ഥ കൂടുതല്‍ രൂക്ഷമായതോടെ കാര്‍ഡിയോളജി ഐസിയുവിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. രാത്രി വൈകിയും മന്ത്രി അവസ്ഥ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.മന്ത്രിയുടെ ചികില്‍സ വേഗത്തിലാക്കാനുള്ള നടപടികള്‍ ആശുപത്രിയില്‍ പുരോഗമിക്കുകയാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് ചികില്‍സ നടക്കുന്നത്.

RELATED STORIES

Share it
Top