മന്ത്രി എം എം മണിയുടെ സ്ത്രീവിരുദ്ധ പ്രസ്താവന ലജ്ജാകരമെന്ന്് എസ്ഡിപിഐകോട്ടയം: മൂന്നാറിലെ സ്ത്രീ കൂട്ടായ്മക്കെതിരേ മന്ത്രി എം എം മണി നടത്തിയ പ്രസ്താവന ലജ്ജാകരമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് പി എ അഫ്‌സല്‍. സ്ത്രീ സുരക്ഷ വിളിച്ചോതി ഭരണത്തിലേറിയ സര്‍ക്കാര്‍ സ്ത്രീകളെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുകയാണ്. മുമ്പ് ഇതേ മന്ത്രി തന്നെ ജിഷ്ണുവിന്റെ മാതാവ് മഹിജയെ ആക്ഷേപിച്ചിരുന്നു. ഇത്തരക്കാരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ അഞ്ചു വര്‍ഷം കൊണ്ടാണ് ജനം മടുത്തതെങ്കില്‍ 10 മാസം കൊണ്ട് പിണറായി സര്‍ക്കാരിനെ ജനം മടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top