മന്ത്രിസഭാ വാര്‍ഷികം പച്ചക്കറി വികസന പദ്ധതി ഉദ്ഘാടനം ഇന്ന്കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലൂളള സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ഹരിതകേരളം പച്ചക്കറി വികസന പദ്ധതികളുടെ ഉദ്ഘാടനം നടത്തും. ഇന്നു രാവിലെ 10ന് കോട്ടയം സിഎസ്‌ഐ റിട്രീറ്റ് സെന്ററിലാണ് പരിപാടി. മികച്ച കര്‍ഷകര്‍, പച്ചക്കറി കൃഷിയില്‍ മികവ് പുലര്‍ത്തിയ സ്‌കൂളുകള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുളള അവാര്‍ഡ് വിതരണവും സംഘടിപ്പിക്കും. കാര്‍ഷിക കേരളം ഭാവിയും വെല്ലുവിളിയും എന്ന വിഷയത്തിലുളള സെമിനാറും നടക്കും. മന്ത്രി വി എസ് സുനില്‍കുമാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. പച്ചക്കറി വികസന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി കെ രാജു നിര്‍വഹിക്കും. വിജയകരമായി പച്ചക്കറി കൃഷി ചെയ്ത സ്‌കൂളുകള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍ വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥും മികച്ച കര്‍ഷകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍ മന്ത്രി പി തിലോത്തമനും നിര്‍വഹിക്കും. ജോസ് കെ മാണി എംപി, എംഎല്‍എമാരായ കെ എം മാണി, സി എഫ് തോമസ്, കെ സുരേഷ് കുറുപ്പ്, പി സി ജോര്‍ജ്, മോന്‍സ് ജോസഫ്, എന്‍ ജയരാജ്, സി കെ ആശ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡോ. പി ആര്‍ സോന തുടങ്ങിയവര്‍ പങ്കെടുക്കും. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ എസ് ജയലളിത പദ്ധതി വിശദീകരണം നടത്തും. കാര്‍ഷിക കേരളം ഭാവിയും വെല്ലുവിളിയും എന്ന വിഷയത്തിലുളള സെമിനാറില്‍ കുട്ടനാട് കായല്‍ കൃഷി ഗവേഷണ പരിശീലനകേന്ദ്രം ഡയറക്ടര്‍ ഡോ. കെ ജി പത്മകുമാര്‍ വിഷയമവതരിപ്പിക്കും. കലക്ടര്‍ സി എ ലത, കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജ് ജോസഫ് സംസാരിക്കും. പരിപാടിയോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ വികസന ചിത്രപ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top