മന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്കിടെ ബസ്സുടമകള്‍ തമ്മില്‍ തര്‍ക്കം, ബഹളം,കോഴിക്കോട് : രണ്ടു മൂന്നു ദിവസമായി തുടരുന്ന സമരം അവസാനിപ്പിക്കാന്‍ മന്ത്രിയുമായി സ്വകാര്യ ബസ് ഉടമകള്‍ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടത്തിയ ചര്‍ച്ചയ്ക്കിടെ ബഹളം. ഒരു വിഭാഗം ബസ്സുടമകള്‍ തങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ചില്ലെന്ന് ആരോപിച്ച് പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. 12 സംഘടനകള്‍ ചേര്‍ന്നായിരുന്നു സമരം പ്രഖ്യാപിച്ചതെങ്കിലും മന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക്് ഏഴു സംഘടനകളെ മാത്രമാണ് ക്ഷണിച്ചത്. വൈകിയെത്തിയ ഒരു പ്രതിനിധിയെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അനുവദിക്കാത്തതും ബഹളത്തിന് കാരണമായി. ഇതിനിടയില്‍ സമരത്തില്‍ നിന്ന് പിന്‍മാറുമെന്ന് ചിലര്‍ ഭീഷണി മുഴക്കുകയും ചെയ്തു. ഇതോടെ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായെങ്കിലും പോലിസ് ഇടപെട്ട് രംഗം ശാന്തമാക്കി.

RELATED STORIES

Share it
Top