മന്ത്രിയുടെ ഉറപ്പ് കാറ്റില്‍ പറത്തി പുതുവൈപ്പിനില്‍ വീണ്ടും നിര്‍മാണപ്രവര്‍ത്തനംകൊച്ചി: കൊച്ചിയിലെ പുതുവൈപ്പിനില്‍ പോലീസ് സംരക്ഷണത്തില്‍ ഇന്നുരാവിലെ മുതല്‍ വീണ്ടും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ദേശീയ ഹരിത െ്രെടബ്യൂണല്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ പുതുവൈപ്പിനില്‍ യാതൊരു നിര്‍മാണ പ്രവൃത്തിയും തുടങ്ങില്ലെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ സമരക്കാര്‍ക്ക് നേരത്തേ ഉറപ്പ് നല്‍കിയിരുന്നു. അതാണിപ്പോള്‍ ലംഘിക്കപ്പെട്ടിരിക്കുന്നത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതറിഞ്ഞെത്തിയ നാട്ടുകാര്‍ പ്രദേശത്ത് പ്രതിഷേധം നടത്തുകയാണ്. കൂടുതല്‍ പേര്‍ പ്രദേശത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം. കടലോരത്തിന്റെ നൂറു കിലോമീറ്ററിനുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നത് ദേശീയ ഹരിത െ്രെടബ്യൂണല്‍ സ്‌റ്റേ ചെയ്തിട്ടുണ്ട്. ദേശീയ വനംപരിസ്ഥിതി മന്ത്രാലയവും ഇക്കാര്യത്തിന് അനുമതി നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇവിടെ വീണ്ടും നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചിരിക്കുന്നത്. ഇതിന് പോലീസും ജില്ലാ ഭരണകൂടവും കൂട്ടുനില്‍ക്കുകയാണെന്നും സമരസമിതി പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

[related]

RELATED STORIES

Share it
Top