മന്ത്രിക്കെതിരേ യുഡിഎഫ് സമരം സംഘടിപ്പിക്കും: എം ലിജു

ആലപ്പുഴ: മുല്ലയ്ക്കല്‍ ചിറപ്പ് മഹോല്‍സവം അലങ്കോലപ്പെത്താന്‍ ശ്രമിക്കുന്ന മന്ത്രി ജി സുധാകരനെതിരേ യുഡിഎഫ് സമരം സംഘടിപ്പിക്കുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. എം ലിജു പറഞ്ഞു. ആലപ്പുഴ നഗരസഭയിലെ യുഡിഎഫ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ സീറോ ജങ്ഷനില്‍ നടത്തിയ സായാഹ്നധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുല്ലയ്ക്കല്‍ മഹോല്‍സവം അട്ടിമറിക്കാനാണ് പൊതുമരാമത്ത് വകുപ്പ് ശ്രമിച്ചത്. നഗരസഭയുടെ ചരിത്രത്തില്‍ നാളിതുവരെയില്ലാത്ത നിയമങ്ങളും നിയന്ത്രണങ്ങളുമായി വരുന്ന സുധാകരന്റെ നടപടി ജനാധിപത്യത്തിനു തന്നെ വെല്ലുവിളിയാണെന്നും ലിജു പറഞ്ഞു. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ്, എഎ റസാക്ക്, ബിന കൊച്ചുബാവ, അഡ്വ. ജി മനോജ്കുമാര്‍, ബി മെഹബൂബ്, മോളി ജേക്കബ്, ഷോളി സിദ്ധകുമാര്‍, ബഷീര്‍കോയപറമ്പില്‍, കെ എ സാബു, ബിന്ദുതോമസ്, സീനത്ത്‌നാസര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സിറിയക്ക് ജേക്കബ് സംസാരിച്ചു.

RELATED STORIES

Share it
Top