മനോഹര്‍ പരീക്കര്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പിന് ശേഷം രാജിവെക്കുംന്യൂഡല്‍ഹി: ബിജെപി മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥും മനോഹര്‍ പരീക്കറും രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത ശേഷമേ എംപി സ്ഥാനം രാജിവയ്ക്കൂ എന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം പൊതുസ്ഥാനാര്‍ഥിക്കു പിന്നില്‍ അണിനിരക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ എന്‍ഡിഎയുടെ ഓരോവോട്ടും പ്രധാനമാണെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ലോക്‌സഭാ അംഗമാണ്. അദ്ദേഹവും രാഷ്ട്രപതി തിരഞ്ഞെടുപ്പിനു ശേഷം മാത്രമായിരിക്കും എംപി സ്ഥാനം രാജിവയ്ക്കുക.

RELATED STORIES

Share it
Top