മനോജ് വധം: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകനായ കല്ല്യാശ്ശേരി കോലത്ത്‌വയല്‍ പാട്യം വായനശാലയ്ക്കു സമീപത്തെ മനോജിനെ ബോംബെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ പിടികിട്ടാപ്പുള്ളിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കച്ചേരിക്കുന്ന് സ്വദേശി ദിനൂപിനെയാണ് ടൗണ്‍ പോലിസ് അറസ്റ്റ് ചെയ്തത്. 2011 ജനുവരി 17നു രാത്രി എട്ടോടെയാണു മനോജി(19)നെ കൊലപ്പെടുത്തിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കോലത്തുവയലില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ ബോംബേറിലാണ് ഇരിണാവ് റോഡിലെ ബാര്‍ബര്‍ തൊഴിലാളിയായിരുന്ന മനോജ് കൊല്ലപ്പെട്ടത്. അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കടയ്ക്കുനേെ

RELATED STORIES

Share it
Top