മനോജ് ചരളേലിനെ അറസ്റ്റ് ചെയ്യണം: എസ്ഡിപിഐഅടൂര്‍: അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച മനോജ് ചരളേലിനെ അറസ്റ്റ് ചെയ്യണമെന്ന് പട്ടിക ജാതി, പട്ടിക വര്‍ഗ പീഡന നിരോധന നിയമ പ്രകാരം അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ അടൂര്‍ നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.  മണ്ഡലം പ്രസിഡെന്റ് മുജീബ് ചേരിക്കല്‍, സെക്രട്ടറി ലത്തിഫ് ഏഴംകുളം, റംസി പന്തളം, ഷൈജു മണ്ണടി, അനീഷ് പറക്കോട് നേതൃത്വം നല്‍കി. സിപിഐ നേതാവും അടൂര്‍ എംഎല്‍എയുമായ ചിറ്റയം ഗോപകുമാറിനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച ഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. തന്റെ പ്രതിശ്രുത വധുവുമായി സിപിഐ പത്തനംതിട്ട ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മനോജ് ചരളേല്‍ നടത്തിയ സംഭാഷണമാണ് പുറത്തായിരിക്കുന്നത്. ജാതീയമായി അധിഷേപിക്കുന്നതിനൊന്നും ചിറ്റയം ഗോപകുമാര്‍ ഉള്ള അടൂരിലേക്ക് വരുന്നതില്‍ തനിക്ക് താല്‍പര്യം ഇല്ലെന്നുമാണ് മനോജിന്റെ സംഭാഷണത്തിലുള്ളത്. സിപിഐയുടെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പി കെ വാസുദേവന്‍നായരുടെ ബന്ധുവാണ് മനോജ്. മല്ലപ്പുഴശേരി സ്വദേശിയായ യുവതിയുമായി നടത്തിയ സംഭാഷണമാണ് പുറത്തായിരിക്കുന്നത്. ജനുവരി ആദ്യവാരം നടന്ന റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുക്കുന്നില്ലേ എന്ന യുവതിയുടെ സംഭാഷത്തിനിടെയാണ് കൊറ്റനാട് എസ്‌സിവിഎച്ച്എസ്എസ് മാനേജര്‍കൂടിയായ മനോജിന്റെ അധിക്ഷേപവാക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.

RELATED STORIES

Share it
Top