മനു കള്ളിക്കാടിന്റെ വരായണം ലോക റെക്കോഡിലേക്ക്

മലപ്പുറം: രാമായണത്തെ അടിസ്ഥാനമാക്കി മനു കള്ളിക്കാട് മണ്ണില്‍ രചിച്ച വരായണം എന്ന ചിത്രപരമ്പര ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോഡ്‌സിന്റെ 2018 എഡിഷനില്‍ വേള്‍ഡ് റെക്കോഡ് പട്ടികയില്‍ ഇടംനേടി. കൃത്രിമ വര്‍ണങ്ങളും വ്യക്തമായ മനുഷ്യരൂപങ്ങളും ഒഴിവാക്കി വിവിധ സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ച് സംസ്‌കരിച്ചെടുത്ത വ്യത്യസ്ത നിറത്തിലുള്ള മണ്ണുകൊണ്ടാണു രചന നിര്‍വഹിച്ചത്. മാനിഷാദയില്‍ തുടങ്ങി സീതാദേവിയുടെ പിറവി മുതല്‍ സീതാ അന്തര്‍ധാനം വരെ ആദികാവ്യത്തിലെ 40 മുഹൂര്‍ത്തങ്ങളാണ് മൂന്ന്, രണ്ട് അടി കാന്‍വാസില്‍ സൃഷ്ടിച്ചത്.
മുമ്പ് അഞ്ചുതവണ ലിംക ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടംനേടിയ മനു കള്ളിക്കാട് മലപ്പുറം തിരുവാലി സ്വദേശിയാണ്. ഭാര്യ: സി എം ഗീത. മഞ്ചേരി മെഡിക്ക ല്‍ കോളജില്‍ ഹെഡ് നഴ്‌സാണ്. മജീഷ്യന്‍കൂടിയായ ഏക മകന്‍ ഗുരുപ്രസാദ് ബംഗളൂരു ക്രൈസ്റ്റ് യൂനിവേഴ്‌സിറ്റിയില്‍ ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ്.

RELATED STORIES

Share it
Top