മനുഷ്യ സ്‌നേഹം കാലഘട്ടത്തിന്റെ ആവശ്യം: മാര്‍ ജോസഫ് പെരുന്തോട്ടം

ചങ്ങനാശ്ശേരി: ജാതി-മത-വര്‍ഗ-ചിന്തകള്‍ക്കതീതമായ മനുഷ്യ സ്‌നേഹവും സഹവര്‍ത്തിത്വവുമാണു നമ്മുടെ രാജ്യം എത്തി നില്‍ക്കുന്ന വിപത്തുകള്‍ക്കു പരിഹാരമെന്ന് അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം.
ഫലാഹിയ ഇസ്്‌ലാമിക് സെന്ററിന്റെ സില്‍വര്‍ ജൂബിലി ആഘോഷത്തോടനുബന്ധിച്ചു നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വര്‍ഗീയതയും വിഭാഗീയതയും മതങ്ങളുടെ ആശയങ്ങള്‍ക്കു വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം താജ് ജുമാ മസ്ജിദ് ഇമാം ഷിഫാര്‍ മൗലവി അല്‍ കൗസരി അധ്യക്ഷത വഹിച്ചു. ശബരിമല മുന്‍ മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരി, പി സി ജോര്‍ജ് എംഎല്‍എ, കെ എച്ച് എം ഇസ്മായില്‍, ഹുസൈന്‍ മൗലവി, മുഹമ്മദ് നദീര്‍ മൗലവി, കെ എം അബ്ദുന്നാസിര്‍  സംസാരിച്ചു. രാവിലെ നടന്ന വിദ്യാര്‍ഥികളുടെ മോട്ടിവേഷന്‍ ക്ലാസിനു മുഹമ്മദ് അര്‍ഷാദ് ഫലാഹി നേതൃത്വം നല്‍കി. പഠനത്തിന്റെ മികവിനും വളര്‍ച്ചക്കും അച്ചടക്കവും അനുസരണവും അനിവാര്യമാണെന്നം അദ്ദേഹം പറഞ്ഞു.
സ്ഥാപനത്തില്‍ നിന്നു പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള സനദ്ദാന സമ്മേളനം ദക്ഷിണ കേരളാ ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് വി എം മൂസാ മൗലവി ഉദ്ഘാടനം ചെയ്തു.
ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മൗലവി മുഹമ്മദ് ഈസാ മമ്പഈ അധ്യക്ഷത വഹിച്ചു.
ചേലക്കുളം അബുല്‍ ബുഷ്‌റ മൗലവി സനദ് ദാന പ്രഭാഷണവും സനദുകള്‍ വിതരണവും നടത്തി. സിദ്ധീഖിയ്യാ അറബിക് കോളജ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ സലാം മൗലവി സ്ഥാനവസ്ത്രങ്ങള്‍ വിതരണം ചെയ്തു.
മുഹമ്മദ് സലീം മൗലവി മുഖ്യപ്രഭാഷണം നടത്തി. സിബിവി സിദ്ധീക് സമ്മാനദാനം നിര്‍വഹിച്ചു.
പഴയപള്ളി ജമാഅത്ത് പ്രസിഡന്റ് എസ് എം മുഹമ്മദ് ഫുവാദ്, അബ്ദുല്‍ നൗഫി മൗലവി, മുഹമ്മദു ഇസ്മായില്‍ മൗലവി, ഹുസൈന്‍ മൗലവി, മുഹമ്മദ് നദീര്‍ മൗലവി, പി സ് അബ്ദുല്‍ മജീദ്, മധുര സലീം സംസാരിച്ചു.

RELATED STORIES

Share it
Top