മനുഷ്യാവകാശ സംരക്ഷണത്തിന് മതേതരശക്തികള്‍ ഒന്നിക്കണം: പി കെ കുഞ്ഞാലിക്കുട്ടി എംപി

മലപ്പുറം: ഇന്ത്യന്‍ മതേതരത്വത്തെ കളങ്കപ്പെടുത്തതക്കം വിധമുള്ള അക്രമവും അനീതിയും വര്‍ധിച്ച്‌വരുന്ന സാഹചര്യത്തില്‍ മനുഷ്യാവകാശസംരക്ഷണത്തിന് രാജ്യത്തെ മതേതര ശക്തികള്‍ ഒന്നിച്ച് നില്‍ക്കണമെന്നും പി കെ കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു. മലപ്പുറത്ത് സുന്നിയുവജന സംഘംജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അവകാശ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെകെഎസ് തങ്ങള്‍ വെട്ടിച്ചിറ അധ്യക്ഷനായി. എസ്‌വൈഎസ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ വിഷയാവതരണം നടത്തി. ഇസി വേലായുധന്‍ കുട്ടി, ജി കെറാം മോഹന്‍, നൗഷാദ്മണ്ണിശ്ശേരി സംസാരിച്ചു. പുത്തനഴി മൊയ്തീന്‍ ഫൈസി, കാടാമ്പുഴ മൂസഹാജി, കാളാവ് സൈതലവി മുസ്‌ല്യാര്‍, ആനമങ്ങാട് മുഹമ്മദ് കുട്ടിഫൈസി, പി വി മുഹമ്മദ് മൗലവി എടപ്പാള്‍, ഷാഹുല്‍ഹമീദ് മേല്‍മുറി, സലീം എടക്കര, അബ്ദുറഹീംചുഴലി, സി കെ ഹിദായത്തുല്ല,മുഈനുദ്ദീന്‍ ജിഫ്‌രി, കെകെഎസ് ബാപ്പുട്ടി തങ്ങള്‍, കെ വി ബീരാന്‍, നാസിറുദ്ദീന്‍ ദാരിമിചീക്കോട്, പി കെ ലത്തീഫ്‌ഫൈസി, ഒ കെ എംകുട്ടി ഉമരി, റഷീദ്‌ഫൈസി പുതുപ്പള്ളി, ഹസന്‍ ഫൈസികാച്ചിനിക്കാട്, കെ പി ചെറീത്ഹാജി,അലിഫൈസി പറവണ്ണ, അബ്ദുറഹ്മാന്‍, എം പി മുഹമ്മദ്, വിമുസ്തഫ, മുജീബ്കാടേരി, മന്നയില്‍അബൂബക്കര്‍, യൂസുഫ്‌കൊന്നോല, ഹാരിസ് ആമിയാന്‍, ബഷീര്‍മച്ചിങ്ങല്‍, മുസ്തഫ എന്ന നാണി, പി പി മുഹമ്മദ് മുസ്‌ല്യാര്‍, ഇസ്ഹാഖ് ബാഖവി, സി കെ ഉമര്‍കോയ, സി പി സാദിഖ് എന്നിവര്‍ സപങ്കെടുത്തു.

RELATED STORIES

Share it
Top