മനുഷ്യാവകാശ പ്രവര്‍ത്തകരെ വിട്ടയക്കണം: ഐഐടി അധ്യാപകര്‍

കാണ്‍പൂര്‍: ഭീമ കൊരേഗാവ് പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളില്‍ അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ മോചനം ആവശ്യപ്പെട്ട് ഐഐടി കാണ്‍പൂര്‍ ഐഐടി അധ്യാപകരും ഗവേഷകരും പൂര്‍വ വിദ്യാര്‍ഥകളും സംയുക്ത പ്രസ്താവന പുറത്തിറക്കി. ഐഐടി പൂര്‍വ വിദ്യാര്‍ഥിയും പ്രഫസറും സാമൂഹിക പ്രവര്‍ത്തകയുമായ സുധ ഭരദ്വാജ് അടക്കമുള്ളവരെ വെറുതെ വിടണമെന്ന് 190ഓളം പേര്‍ ഒപ്പുവച്ച പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു. രാജ്യത്ത് സമീപകാലത്ത് സാമൂഹിക പ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും സര്‍വകലാശാലാ അധ്യാപകര്‍ക്കും എതിരേ നടക്കുന്ന പ്രതികാരനടപടികളുടെ ഭാഗമാണ് അറസ്റ്റ് എന്നു പ്രസ്താവനയില്‍ പറയുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വിഷയം അന്വേഷിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.

RELATED STORIES

Share it
Top