മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ് അപലപനീയം: എന്‍സിഎച്ച്ആര്‍ഒ

കൊച്ചി: പത്തടിപാലത്തെ പ്രീതാ ഷാജിയെയും കുടുംബത്തെയും സ്വന്തം വീട്ടില്‍ നിന്നു കുടിയൊഴിപ്പിക്കാനുള്ള ശ്രമത്തില്‍ പ്രതിഷേധിച്ച മനുഷ്യാവകാശപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച പോലിസ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് ദേശീയ മനുഷ്യാവകാശ ഏകോപനസമിതി (എന്‍സിഎച്ച്ആര്‍ഒ) കേരള ചാപ്റ്റര്‍. സര്‍ക്കാര്‍ തന്നെ കൊടും പലിശക്കാരായി മാറുന്നതിന്റെ ഉദാഹരണമാണിത്.
മനുഷ്യാവകാശപ്രവര്‍ത്തകരുടെ പേരിലെടുത്ത കേസുകള്‍ പിന്‍വലിച്ച് ജയില്‍മോചിതരാക്കണമെന്നും എന്‍സിഎച്ച്ആര്‍ഒ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു.
ജന. സെക്രട്ടറി ടി കെ അബ്ദുസമദ്, സെക്രട്ടറി എ എം ഷാനവാസ്, ഖജാഞ്ചി കെ പി ഒ റഹ്മത്തുല്ല, എം കെ ഷറഫുദ്ദീന്‍ സംസാരിച്ചു.

RELATED STORIES

Share it
Top