മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങില്‍ 81 പരാതികള്‍ പരിഗണിച്ചു

കാസര്‍കോട്്്: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ കാസര്‍കോട് ഗവ.ഗസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിങ്ങില്‍ 81 പരാതികള്‍ പരിഗണിച്ചു. 16 പരാതികള്‍ തീര്‍പ്പാക്കി. മറ്റുള്ള പരാതികളില്‍ വിവിധ വകുപ്പുകളോട് റിപോര്‍ട്ട് തേടി.
പരിഗണിച്ചവയില്‍ 44 പരാതികള്‍ എന്‍ഡോസള്‍ഫാന്‍ ദുരിതവുമായി ബന്ധപ്പെട്ടവയാണ്. ഇവയില്‍ ചീഫ് സെക്രട്ടറി, ജില്ലാ കലക്ടര്‍ എന്നിവരോട് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെടും.
ക്ഷീരകര്‍ഷകന് പെന്‍ഷന്‍ ലഭിക്കുന്നില്ലെന്ന പരാതിയിലും കാസര്‍കോട് പോലിസ് എസ്‌ഐ അകാരണമായി കസ്റ്റഡിയിലെടുത്തുവെന്ന യുവാക്കളുടെ പരാതിയിലും ബന്ധപ്പെട്ടവരോട് വിശദീകരണം ആവശ്യപ്പെടുവാന്‍ തീരുമാനിച്ചു.

RELATED STORIES

Share it
Top