'മനുഷ്യാവകാശ അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കാനാവില്ല' ’

ആലുവ: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷസ്ഥാനത്ത് നിന്നു തന്നെ നീക്കാന്‍ സംസ്ഥാന സര്‍ക്കാരിനാവില്ലെന്നും തന്റെ കസേര തെറിപ്പിക്കുകയെന്നത് സങ്കീര്‍ണമായ പ്രക്രിയയാവുമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിങ് ചെയര്‍മാന്‍ ജസ്റ്റിസ് പി മോഹന്‍ദാസ് പറഞ്ഞു. ആലുവയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിക്ക് നല്‍കിയ തെറ്റായ ഉപദേശങ്ങളെത്തുടര്‍ന്നാണ് അദ്ദേഹം മനുഷ്യാവകാശ കമ്മീഷനെതിരേ തിരിഞ്ഞത്. ഉപദേശകര്‍ ഒരുപാടുണ്ടെങ്കിലും ഇവര്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയാണ്. മുഖ്യമന്ത്രിക്ക് ഉപകാരപ്രദമായ ഉപദേശങ്ങള്‍ നല്‍കാന്‍ ഇക്കൂട്ടര്‍ തയ്യാറാവണം. ചെയര്‍മാന്‍ സ്ഥാനത്ത് നിന്നു നീക്കിയാലും ജനവിഷയങ്ങളില്‍ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top