മനുഷ്യര്‍ നിസ്സഹായ സാക്ഷികള്‍ മാത്രമാവരുത്: പി ജെ ജെ ആന്റണിഅല്‍ ഖോബാര്‍: സമകാലിക ലോകത്ത് മനുഷ്യര്‍ മിക്കപ്പോഴും നിസ്സഹായരായ സാക്ഷികള്‍ മാത്രമായി ഒതുങ്ങുന്നതായും ഒന്നിലും ഇടപെടാതെ വെറുതെ നോക്കിനില്‍ക്കുന്നവരായി നാം മാറരുതെന്നും പ്രമുഖ സാഹിത്യകാരന്‍ പി ജെ ജെ ആന്റണി അഭിപ്രായപ്പെട്ടു. സാമൂഹിക പ്രവര്‍ത്തകനും ദമ്മാം ശരീഅഃ കോടതിയിലെ പരിഭാഷകനുമായ മുഹമ്മദ് നജാത്തി രചിച്ച പ്രവാസം: തടവറകള്‍ കഥ പറയുമ്പോള്‍ എന്ന ഗ്രന്ഥത്തിന്റെ സൗദിതല പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ എസ് മാധവന്റെ പ്രസിദ്ധമായ ഹിഗ്വിറ്റയെന്ന കഥയിലെ ഗോളിയെ പോലെ വെറും സാക്ഷിയാകാന്‍ വിസമ്മതിച്ചുകൊണ്ട് നിസ്സഹായരായ സഹജീവികളുടെ ദുരന്ത ജീവിതത്തിലേക്ക് കടന്നുനില്‍ക്കാന്‍ ധൈര്യപ്പെട്ടു എന്നതാണ് മുഹമ്മദ് നജാത്തി എന്ന എഴുത്തുകാരനെ നമുക്കിടയില്‍ വ്യത്യസ്തനാക്കുന്നതെന്നും പി ജെ ജെ ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ എംബസി സ്‌കൂള്‍ ഹയര്‍ബോര്‍ഡ് മെംബര്‍ ജോണ്‍ തോമസ് പുസ്തകം ഏറ്റുവാങ്ങി. ഇ എം കബീര്‍ അധ്യക്ഷത വഹിച്ച പ്രൗഢഗംഭീര ചടങ്ങില്‍ കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖരായ ഡോ. ഇ കെ മുഹമ്മദ് ഷാഫി, ജോണ്‍ തോമസ്, മന്‍സൂര്‍ പള്ളൂര്‍, ജോര്‍ജ് വര്‍ഗീസ്, മമ്മു മാസ്റ്റര്‍, ടി പി എം ഫസല്‍, സി ഹാഷിം, ജമാല്‍ വില്യാപ്പള്ളി, കെ എം ബഷീര്‍, സൈനുല്‍ ആബിദീന്‍, ഡോ. ടെസ്സി റോണി, എം നാസര്‍ മദനി, അബ്ദുല്‍ സലാം മാസ്റ്റര്‍, എം അബ്ദുല്‍ ബഷീര്‍, ഇഖ്ബാല്‍ വെളിയങ്കോട്, മുഹമ്മദ് നജാത്തി, ഹബീബ് ഏലംകുളം, അബ്ദുല്‍ അലി കളത്തിങ്ങല്‍ സംസാരിച്ചു.
രശ്മി രഘുനാഥ് പുസ്തകം പരിചയപ്പെടുത്തി. മുജീബ് കളത്തില്‍ അവതാരകനായിരുന്നു. അഹമ്മദ് പുളിക്കല്‍, റഷീദ് ഉമര്‍, ആല്‍ബിന്‍ ജോസഫ്, അബ്ദുല്‍ ലത്തീഫ് അല്‍മുന, സി അബ്ദുല്‍ ഹമീദ്, ജാഫറലി, സോഫി ഷാജഹാന്‍, നജാം തുടങ്ങിയവര്‍ സംബന്ധിച്ചു.  പരിപാടിക്ക് നാസ് വക്കം, റഫീഖ് കൂട്ടിലങ്ങാടി, അഷ്‌റഫ് ടി ഐ, സുബൈര്‍ ഉദിനൂര്‍, മുസ്തഫ തലശ്ശേരി, പി ടി അലവി, ഷബീര്‍ ആക്കോട്, ഷമീം മലപ്പുറം, എം എം നഈം, അബ്ബാസ് തറയില്‍, സക്കീര്‍ ഹുസയ്ന്‍ നേതൃത്വം നല്‍കി.

പടം (മുഹമ്മദ് നജാത്തിയുടെ പ്രവാസം: തടവറകള്‍ കഥ പറയുമ്പോള്‍ എന്ന പുസ്തകം സാഹിത്യകാരന്‍ പി ജെ ജെ ആന്റണി പ്രകാശനം ചെയ്യുന്നു)

RELATED STORIES

Share it
Top