മനുഷ്യത്വരാഹിത്യത്തിലേക്ക് മാധ്യമരംഗം വഴിമാറുന്നു: ഗൗരീദാസന്‍ നായര്‍

മലപ്പുറം: വിവര സാങ്കേതിക വിദ്യയുടെ വളര്‍ച്ചയുടെ കാലഘട്ടത്തില്‍ മാധ്യമ രംഗം മനുഷ്യത്വത്തില്‍ നിന്നു മനുഷ്യരാഹിത്യത്തിലേക്ക് വഴിമാറുന്നത് ഗൗരവമായി കാണണമെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ഗൗരിദാസന്‍ നായര്‍ അഭിപ്രായപ്പെട്ടു. സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാധ്യമം രാഷ്ടീയം, പ്രതിബദ്ധത എന്ന വിഷയത്തിലുള്ള മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാധ്യമ ഉടമസ്ഥയില്‍ വന്നുകൊണ്ടിരിക്കുന്ന കോര്‍പറേറ്റ് വല്‍കരണം പുതിയൊരു മാധ്യമ രാഷ്ട്രീയം സൃഷ്ടിക്കുന്നതിനുള്ള നീക്കങ്ങളാണ്. പുത്തന്‍സാമ്പത്തിക നയങ്ങള്‍ നടപ്പാക്കിയ 1991 മുതല്‍ മൂലധനത്തിനുവേണ്ടിയുള്ള ആര്‍ത്തിയാണ് കണ്ടിരുന്നതെങ്കില്‍ 2014 ആയപ്പോഴേക്കും മൂലധന രാഷ്ട്രീയവും തീവ്രഹിന്ദുത്വവും കൈകോര്‍ക്കുന്ന രീതിയാണ് രാജ്യത്ത് നടക്കുന്നത്. ഇത് ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തിലും ബഹുസ്വരതയിലും അപകടം സൃഷ്ടിക്കുന്ന അനുഭവങ്ങള്‍ കാണാനാവുമെന്നും അദ്ദേഹം പറഞ്ഞു. പ്രഫ.ടി കെ രാമകൃഷണന്‍ മോഡറേറ്ററായി. രാജാജി മാത്യു തോമസ്, ജേക്കബ് തോമസ്, ഇനാം റഹ്മാന്‍, സി നാരായണന്‍, എം എം സചീന്ദ്രന്‍, പി ജംഷീര്‍ സംസാരിച്ചു.

RELATED STORIES

Share it
Top