മനുഷ്യത്വരഹിതം: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: സിറിയയില്‍ നടക്കുന്ന അക്രമങ്ങള്‍ മനുഷ്യത്വരഹിതമെന്ന് മാര്‍പാപ്പ. യുഎന്നിന്റെ വെടിനിര്‍ത്തല്‍ ആഹ്വാനത്തെ മാര്‍പാപ്പ പിന്തുണച്ചു. സെന്റ് പീറ്റര്‍ ചത്വരത്തില്‍ നടന്ന പ്രാര്‍ഥനാ പ്രസംഗത്തിലാണ് സിറിയയിലെ അക്രമങ്ങളെ മാര്‍പാപ്പ അപലപിച്ചത്.
ഫെബ്രുവരിയില്‍ ഒരുപാട് അക്രമങ്ങള്‍ നടന്നതായും പതിനായിരക്കണക്കിന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന സാധാരണക്കാര്‍ക്ക് ആക്രമണങ്ങളില്‍ പരിക്കേറ്റതായും പ്രാര്‍ഥനാ സംഗമത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവര്‍ക്ക് ഭക്ഷണമോ ചികില്‍സയോ ലഭിക്കുന്നില്ല. തിന്മയെ തിന്‍മ കൊണ്ട് എതിര്‍ക്കാന്‍ സാധിക്കില്ലെന്ന് മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. സിറിയയില്‍ 30 ദിവസത്തേക്കാണ് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട യുഎന്‍ രക്ഷാസമിതി ഉത്തരവ് പുറപ്പെടുവിച്ചത്.

RELATED STORIES

Share it
Top