മനുഷ്യത്വം നശിച്ച ക്രൂരതയ്‌ക്കെതിരേ ജില്ലയിലുടനീളം പ്രതിഷേധം

കോഴിക്കോട്: ജമ്മു കശ്മീരിലെ കഠുവ ജില്ലയില്‍ ആസിഫ എന്ന എട്ടുവയസ്സുകാരിയെ ക്ഷേത്രത്തിനകത്ത് ബലാല്‍സംഘം ചെയ്ത്‌കൊന്ന മനുഷത്വം മരവിച്ച കൊടുംക്രൂരതക്കെതിരേ ജില്ലയിലുടനീളം പ്രതിഷേധ കൊടുങ്കാറ്റ്. കോഴിക്കോട് നഗരത്തിലും ജില്ലയിലെ മറ്റു പ്രധാന കേന്ദ്രങ്ങളിലും ഗ്രാമങ്ങളിലും വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ നടന്നു. കോഴിക്കോട് നഗരത്തില്‍ സംഭവം പുറത്തറിഞ്ഞ മിനിയാന്ന് അര്‍ധരാത്രി തന്നെ നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കിഡ്‌സണ്‍ കോര്‍ണറില്‍ നിന്നും റെയില്‍വേ സ്റ്റോഷിലേക്ക് കാന്റില്‍ മാര്‍ച്ച് നടത്തി. ആസിഫയുടെയും ഉന്നാവിലെ ദലിദ് പെണ്‍കുട്ടിയുടെയും കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹി ഇന്ത്യാ ഗേറ്റില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി നടത്തിയ പ്രതിഷേധത്തോടനുബന്ധിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാന്റില്‍ മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് എം കെ രാഘവന്‍ എംപി ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് ടി സിദ്ദീഖ്, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് നേതൃത്വം നല്‍കി. കോഴിക്കോട് കടപ്പുറത്ത് വിവിധ ഫേസ് ബുക്ക് കൂട്ടായ്മകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ജസ്റ്റിസ് ഫോര്‍ ആസിഫ എന്ന മുദ്രാവാക്യവുമായി കെഎസ്‌വൈഎഫ് മിഠായിത്തെരുവില്‍  വായ്മൂടിക്കെട്ടി  പ്രതിഷേധിച്ചു. ‘ആസിഫ ബാനു, ഉന്നാവോ ആര്‍എസ്്്എസ് വംശവെറിയില്‍ പ്രതിഷേധിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ കോഴിക്കോട് സിറ്റി മേഖലാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. വെല്‍ഫെയര്‍പാര്‍ട്ടി കോഴിക്കോട് സംഘടിപ്പിച്ച പ്രതിഷേധസംഗമം സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. എംഎസ്്എസ്,  വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍, സേട്ട് സാഹിബ് സാംസ്‌കാരിക വേദി തുടങ്ങിയ വിവിധ സംഘടനകള്‍ ആസിഫയുടെ കൊലപാതക്കത്തില്‍ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി. ജില്ലയിലെ മറ്റ് ഭാഗങ്ങളും വലിയ പ്രതിഷേധങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.
ഫറോഖ്: സംഘപരിവാറിന്റെ മുസ്‌ലിം വംശഹത്യയുടെ ഇരയാണ് ആസിഫയെന്ന്  സോളിഡാരിറ്റി ഫറോക്ക് ഏരിയ കമ്മിറ്റി നടത്തിയ പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗം ടി സജിനാസ് ഉദ്ഘാടനം ചെയ്തു.
അരീക്കാട്: സംഘപരിവാര ഉന്‍മൂലന രാഷ്ട്രീയത്തിനെതിരേ വെല്‍ഫെയര്‍ പാര്‍ട്ടി  ബേപ്പൂര്‍ മണ്ഡലം കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ഇന്ത്യ എല്ലാവരുടേതുമാണെന്ന പ്രമേയത്തിലായിരുന്നു പ്രതിഷേധം. ജില്ലാ കമ്മിറ്റി അംഗം എം എ ഖയ്യൂം ഉദ്ഘാടനം ചെയ്തു.
താമരശ്ശേരി:  എസ്ഡിപിഐ താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രസിഡന്റ്് സിറാജ് തച്ചംപൊയില്‍, സെക്രട്ടറി ടി പി മുഹമ്മദ് റാഫി, നൗഫല്‍ വാടിക്കല്‍, നസീര്‍ കോരങ്ങാട്, സാഹിദ് ചാലക്കര, വാഹിദ് കാരാടി നേതൃത്വം നല്‍കി.
കൊയിലാണ്ടി: എസ്ഡിപിഐ കൊയിലാണ്ടി മണ്ഡലം കമ്മറ്റി ടൗണില്‍ പ്രതിഷേധപ്രകടനം നടത്തി. അഷ്‌റഫ് കാവുംവട്ടം, മുസ്തഫ കവലാട,് യു പി ജലീല്‍ നേതൃത്വം നല്‍കി.
മുക്കം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മുക്കത്ത് പ്രതിഷേധ പ്രകടനവും എസ് കെ പാര്‍ക്കില്‍ പ്രതിഷേധ ജ്വാലയും തീര്‍ത്തു. ലിന്റൊ ജോസഫ്, ദീപു പ്രേംനാഥ്‌നേതൃത്വം നല്‍കി. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് എം ടി അഷ്‌റഫ് ,സി ജെ ആന്റണി നേതൃത്വം നല്‍കി. വെല്‍ഫെയര്‍ പാര്‍ട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുക്കത്ത് നടന്ന പരിപാടി സാലിഹ് കൊടപ്പന ഉദ്ഘാടനം ചെയ്തു.
കാരശ്ശേരി: യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി നോര്‍ത്ത് കാരശേരിയില്‍ നടത്തിയ പരിപാടി കെ കോയ ഉദ്ഘാടനം ചെയ്തു. ശംസുദ്ധീന്‍ ആനയംകുന്ന് അധ്യക്ഷത വഹിച്ചു.
പേരാമ്പ്ര: നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആസിഫാബാനു സ്മൃതി സംഗമവും പ്രതിഷേധ ജ്വാലയും നടത്തി. രണ്ടു വയസ്സുകാരന്‍ ധ്രുവ് കെ ദാസ് മെഴുകുതിരി കൊളുത്തി ഉദ്ഘാടനം ചെയ്തു. പേരാമ്പ്രയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ആര്‍ കെ മുഹമ്മദ്, എം പി സിറാജ്, കെ പി റസാഖ്  നേതൃത്വം നല്‍കി.
നാദാപുരം:   യൂത്ത് കോണ്‍ഗ്രസ്, എസ്ഡിപിഐ, എസ്‌വൈഎസ് സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധം നടത്തി. വാണിമേലില്‍ എസ്ഡിപിഐ, എംഎസ്എഫ് പ്രവര്‍ത്തകരും പ്രതിഷേധിച്ചു.
നരിക്കുനി: കൊല്ലപ്പെട്ട ആസിഫക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നരിക്കുനിയില്‍ സോഷ്യല്‍ മീഡിയ കൂട്ടായ്മ നടത്തിയ പ്രതിഷേധ പ്രകടനം വേറിട്ടതായി. കറുത്ത റിബണ്‍ ഉപയോഗിച്ച് വായ് മൂടിക്കെട്ടിയും പ്ലക്കാര്‍ഡുകളേന്തിയുമായിരുന്നു പ്രകടനം. രാഷ്ട്രീയ സാമൂഹിക സാംസ്—കാരിക രംഗത്തെ പ്രമുഖര്‍ അണിനിരന്നു. പടനിലം റോഡില്‍ നിന്നാരംഭിച്ച പ്രകടനം ബസ്സ്റ്റാന്റ് പരിസരത്ത് പൊതുയോഗത്തോടെ സമാപിച്ചു. പി സി മുഹമ്മദ്, പി ശശീന്ദ്രന്‍, അബു, സലിം, ഫസല്‍ മുഹമ്മദ് സംസാരിച്ചു.
കുന്ദമംഗലം: പന്തീര്‍പാടം ഫുട്‌ബോള്‍ മൈതാനിയില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ കുന്ദമംഗലം പ്രസ്‌ക്ലബ് സെക്രറി ബഷീര്‍ പുതുക്കുടി, എ കെ സജു, ആഷിഖ്, കെ കെ സിനാന്‍ സംസാരിച്ചു. കുന്ദമംഗലത്ത് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തി ല്‍ പ്രതിഷേധ പ്രകടനം നടത്തി.  ഒ സലീം, എന്‍ എം യൂസഫ് നേതൃത്വം നല്‍കി.
കൊയിലാണ്ടി: ആസിഫ ബാനു,ഉന്നാവോ ദലിത് പെണ്‍കുട്ടി -ആര്‍എസ്സ്എസ്സ് വംശവെറിയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ കൊയിലാണ്ടി മണ്ഡലംകമ്മിറ്റി ടൗണില്‍ പ്രതിഷേധപ്രകടനം നടത്തി. അഷ്‌റഫ്കാവുംവട്ടം, മുസ്തഫ കവലാട് യുപി ജലീല്‍ നേതൃത്വം നല്‍കി
നരിക്കുനി: കൊല്ലപ്പെട്ട ആസിഫക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നരിക്കുനിയില്‍ സോഷ്യല്‍ മീഡിയ കൂട്ടായ്മ നടത്തിയ പ്രതിഷേധ പ്രകടനം വേറിട്ടതായി. കറുത്ത റിബണ്‍ ഉപയോഗിച്ച് വായ് മൂടിക്കെട്ടിയും പ്ലക്കാര്‍ഡുകളേന്തിയുമായിരുന്നു പ്രകടനം. രാഷ്ട്രീയ സാമൂഹിക സാംസ്—കാരിക രംഗത്തെ പ്രമുഖര്‍ അണിനിരന്നു. പടനിലം റോഡില്‍ നിന്നാരംഭിച്ച പ്രകടനം ബസ്സ്റ്റാന്റ് പരിസരത്ത് പൊതുയോഗത്തോടെ സമാപിച്ചു. പി സി മുഹമ്മദ്, പി ശശീന്ദ്രന്‍, അബു, സലിം, ഫസല്‍ മുഹമ്മദ് സംസാരിച്ചു.
കുന്ദമംഗലം: പന്തീര്‍പാടം ഫുട്‌ബോള്‍ മൈതാനിയില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ കുന്ദമംഗലം പ്രസ്‌ക്ലബ് സെക്രറി ബഷീര്‍ പുതുക്കുടി, എ കെ സജു, ആഷിഖ്, കെ കെ സിനാന്‍ സംസാരിച്ചു. കുന്ദമംഗലത്ത് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.  ഒ സലീം, എന്‍ എം യൂസഫ്‌നേതൃത്വം നല്‍കി.
കുന്ദമംഗലം: ജമ്മു-കശ്മീരിലെ കത്‌വ ഗ്രാമത്തില്‍ കുട്ടബലാല്‍സംഗത്തിനിരയായി എട്ടു വയസ്സുകാരി ആസിഫാ ബാനു കെല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കാരന്തൂരില്‍ കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി നസീഫ്, കമ്മിറ്റിയംഗം മുഖസിദ്, ഏരിയാ സെക്രട്ടറി ആഖിഫ്, അബ്ദുല്ല മുഹ്‌സിന്‍, ഫായിസ് മുഹമ്മദ്, സൈദ് നേതൃത്വം നല്‍കി.
വടകര:  വടകര താഴെഅങ്ങാടി ഓവര്‍ബ്രിഡ്ജ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം സമാപിച്ചു. പ്രകടനത്തിന് എസ്ഡിപിഐ നേതാക്കളായ പിഎസ് ഹഖീം, സിദ്ധീഖ് പുത്തൂര്‍, കെവിപി ഷാജഹാന്‍, സവാദ് വടകര സംസാരിച്ചു. വടകരയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പുതിയ ബസ് സ്റ്റാന്റില്‍ നടന്ന പ്രതിഷേധം നടത്തി. ആസിഫ വിഷയത്തില്‍ പ്രധാനമന്ത്രി മൗനം വെടിയണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും തുടര്‍ന്ന് കൂട്ടായ്മയും സംഘടിപ്പിച്ചു. ആസിഫയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ മേമുണ്ട മേഖലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സായാഹ്നവും, പ്രതിഷേധ ജ്വാല തെളിയിക്കലും നടന്നു. കീഴല്‍ സ്‌കൂള്‍ പരിസരത്ത് വച്ച് നടന്ന പരിപാടി ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് കെപി ശ്രീധിത്ത് ഉദ്ഘാടനം ചെയ്തു. ബാലിക ക്രൂരമായി പീഢനത്തിരയാക്കി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ അഴിയൂര്‍ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കുഞ്ഞിപ്പള്ളി ടൗണില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധം. യോഗത്തില്‍ കെ അന്‍വര്‍ ഹാജി അധ്യക്ഷത വഹിച്ചു. ഷംസുദ്ധീന്‍ ഫൈസി, കെപി ജയകുമാര്‍, പി രാഘവന്‍, പ്രദീപ് ചോമ്പാല, മൊയ്തു അഴ്ിയൂര്‍, എം പ്രഭുദാസ്, സമീര്‍ കുഞ്ഞിപ്പള്ളി, ഷുഹൈബ് അഴിയൂര്‍, ഹാരിസ് മുക്കാളി, സിറാജ് മുക്കാളി സംസാരിച്ചു.

RELATED STORIES

Share it
Top