മനുഷ്യജീവന്‍ അപഹരിക്കുന്ന വാഹനപരിശോധന ജനാധിപത്യത്തിന് അപമാനമെന്ന്

കാസര്‍കോട്: വാഹന പരിശോധനയുടെ പേരില്‍ പോലിസ് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെയും സുരക്ഷിതത്വത്തെയും ഹനിക്കുകയാണെന്ന് മുസ്്‌ലിം ലീഗ് മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
അപകടങ്ങളും കുറ്റകൃത്യങ്ങളും തടയുന്നതിന് പോലിസ് വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന വാഹന പരിശോധനക്ക് മുസ്്‌ലിം ലീഗ് എതിരല്ല.
എന്നാല്‍ ഉത്തരവാദപ്പെട്ടവരല്ലാതെ മോട്ടോര്‍ സൈക്കിളില്‍ പോലും എത്തി നടുറോട്ടിലും അപകട സാധ്യത കൂടിയ മേഖലകളിലും പതിയിരുന്ന് വാഹനം തടഞ്ഞു നിര്‍ത്തി സ്ത്രീ യാത്രക്കാരുടെ മുമ്പില്‍ വച്ച് പോലും അസഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയും ഭീതിസൃഷ്ടിക്കുന്ന ചിലപോലിസുകാരുടെ നടപടി ജനാധിപത്യരാജ്യത്തിന് അപമാനമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. എ എം കടവത്ത് അധ്യക്ഷത വഹിച്ചു. അബ്ദുല്ല കുഞ്ഞി, സി ടി അഹമ്മദലി, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, പി എം മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള, മാഹിന്‍ കേളോട്ട്, അബ്ബാസ് ബീഗം സംബന്ധിച്ചു.

RELATED STORIES

Share it
Top