മനുഷ്യച്ചങ്ങല തീര്‍ത്ത് ലോക ലഹരിവിരുദ്ധ ദിനം ആചരിച്ചു

പാടൂര്‍: പാടൂര്‍ അലീമുല്‍ ഇസ്്‌ലാം ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍സിസി, സ്‌കൗട്ട്, ഗൈഡ്‌സ്, റെഡ് ക്രോസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പുളിക്കകടവ് പാലത്തിന് മുകളില്‍ തീര്‍ത്ത ലഹരി വിരുദ്ധ മനുഷ്യചങ്ങല ആകര്‍ഷണീയമായി.
സ്‌കൂളില്‍ നിന്നാരംഭിച്ച റാലിയുടെ ഫ്‌ലാഗ് ഓഫ് ഹെഡ്മാസ്റ്റര്‍  ടി സി സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പാള്‍ ക്യാപ്റ്റന്‍ കെ വി ഫൈസല്‍ മനഷ്യചങ്ങല ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി പി.എം മുഹ്‌സിന്‍ ആശംസ നേര്‍ന്നു. അധ്യാപകരായ പി കെ സാദിഖ്, ഒ എഫ് ജോസ്, പി കെ സാഫിര്‍, കെ ഡി ഡൈസന്‍, ഇ എഫ് ജൂലി, എന്നിവര്‍ നേതൃത്വം നല്‍കി. കണ്‍വീനര്‍ എ ടി ഫെമി നന്ദി പറഞ്ഞു.കഴിമ്പ്രം വിപിഎംഎസ്എന്‍ഡിപി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ലോകലഹരി വിമുക്ത ദിനത്തോടനുബന്ധിച്ച്  ഗൈഡ്, എന്‍എസ്എസ്, എന്‍സിസി യൂനിറ്റുകളുടെ നേതൃത്വത്തില്‍ സൈക്കിള്‍ റാലി, ഫഌഷ് മോബ്, ബോധവല്‍കരണ ക്ലാസ്, പോസ്റ്റര്‍ പ്രദര്‍ശനം, ലഘുലേഖ വിതരണം, എക്‌സ്ബിഷന്‍ എന്നിവ നടത്തി. പിടിഎ പ്രസിഡന്റ് രമേഷ് ബാബു അധ്യക്ഷത വഹിച്ചു. പ്രിവന്റീവ് ഓഫിസര്‍ പി ജി ശിവശങ്കരന്‍ ഉദ്ഘാടനം ചെയ്തു.

RELATED STORIES

Share it
Top