മനുഷ്യക്കടത്ത്: 87 ആണ്‍കുട്ടികളെ രക്ഷപ്പെടുത്തി

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാവാത്ത 87 ആണ്‍കുട്ടികളെ ധന്‍ബാദ്-ആലപ്പുഴ എക്‌സ്പ്രസ്സില്‍ മനുഷ്യക്കടത്തുകാരില്‍ നിന്ന്  രക്ഷപ്പെടുത്തിയതായി അധികൃതര്‍. ബോക്കാറോയിലാണ് സംഭവം. കുട്ടികളെ അനുഗമിച്ച മനുഷ്യക്കടത്തുകാരെന്നു കരുതുന്ന ആറു പേരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടികളെ കടത്തുന്നുണ്ടെന്നു സംശയിക്കുന്നുവെന്ന് സംസ്ഥാന രഹസ്യാന്വേഷണ ബ്യൂറോയും ശിശുക്ഷേമ സമിതിയും അറിയിച്ചതിനെ തുടര്‍ന്നാണ് പോലിസ് തീവണ്ടിയില്‍ പരിശോധന നടത്തിയത്. ഒമ്പതിനും 17നും ഇടയിലുള്ള 87 കുട്ടികളെ പോലിസ് രക്ഷപ്പെടുത്തി. ഈ മാസം അഞ്ചിന് 26 പെണ്‍കുട്ടികളെ മുസാഫര്‍പൂര്‍-ബാന്ദ്രഅവധ് എക്‌സ്പ്രസ്സില്‍ നിന്നു റെയില്‍വേ പോലിസ് രക്ഷപ്പെടുത്തിയിരുന്നു.

RELATED STORIES

Share it
Top