മനുഷ്യക്കടത്ത് കേസുകള്‍ എന്‍ഐഎ അന്വേഷിക്കും

ന്യൂഡല്‍ഹി: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസുകള്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്നതിന് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. മനുഷ്യക്കടത്ത് തടയുന്ന കരട് ബില്ലിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. കുറ്റകൃത്യം ആവര്‍ത്തിക്കുന്നവര്‍ക്ക് ജീവപര്യന്തം തടവിന് ബില്ല് വ്യവസ്ഥ ചെയ്യുന്നുണ്ട്.മനുഷ്യക്കടത്ത് അന്വേഷിക്കുന്നതിന് സെല്‍ സ്ഥാപിക്കുന്നതിന് നിര്‍ഭയ ഫണ്ട് പ്രകാരം എന്‍ഐഎയ്ക്ക് ധനസഹായം ലഭിക്കുമെന്ന് വനിതാ ശിശുക്ഷേമ മന്ത്രാലയം അറിയിച്ചു. മനുഷ്യക്കടത്തുകേസുകള്‍ അന്വേഷിക്കുന്നതിന് എന്‍ഐഎയെ പ്രാപ്തമാക്കുന്നതിന് ദേശീയ അന്വേഷണ- നിയമം 2008 ഭേദഗതി ചെയ്യേണ്ടി വരുമെന്നും അധികൃതര്‍ പറഞ്ഞു.

RELATED STORIES

Share it
Top