മനസ്സില്‍ വര്‍ഗീയത കൊണ്ടുനടക്കുന്നത് ഞങ്ങളല്ല : അബ്ദുറബ്ബ്തിരുവനന്തപുരം: മനസ്സില്‍ വര്‍ഗീയത കൊണ്ടുനടക്കുന്നവര്‍ തങ്ങളല്ലെന്നും അതു വേറെ ചിലരാണെന്നും മുന്‍ മന്ത്രി പി കെ അബ്ദുറബ്ബ് നിയമസഭയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെ കെ ബി ഗണേഷ് കുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വ്യക്തിപരമായ വിശദീകരണം നല്‍കുകയായിരുന്നു അദ്ദേഹം. വര്‍ഗീയത ഞങ്ങളുടെ മനസ്സിലില്ല. അങ്ങനെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും അറിയില്ല. അതൊക്കെ കൊണ്ടുനടക്കുന്നതും പറയുന്നതും പ്രവര്‍ത്തിക്കുന്നതും ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ അഞ്ചു വര്‍ഷം വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കുറ്റം പറയാനില്ലാത്തതിനാല്‍ പച്ച ബോര്‍ഡ്, പച്ച കോട്ട്, പച്ച സാരി എന്നിങ്ങനെ പറഞ്ഞ് വെറുതെ ആരോപണം ഉന്നയിക്കുകയാണ്. പച്ച എന്നാല്‍ വര്‍ഗീയതയല്ലെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top