മനക്കല്‍ പാടശേഖരത്തില്‍ നെല്‍കൃഷി പുനരാരംഭിക്കണം: ശാസ്ത്ര സാഹിത്യ പരിഷത്ത്

അമ്പലപ്പുഴ: ഗാന്ധി സ്മൃതിവനം പദ്ധതിക്കായി ഏറ്റെടുത്ത് കാല്‍നൂറ്റാണ്ടായി തരിശ്ശിട്ടിരിക്കുന്ന മനക്കല്‍ പാടശേഖരത്തില്‍ നെല്‍കൃഷി പുനരാരംഭിക്കണമെന്ന് കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് അമ്പലപ്പുഴ മേഖലാവാര്‍ഷികം ആവശ്യപ്പെട്ടു.
400 ഏക്കറുള്ള മെത്രാന്‍ കായലും, ആറന്മുളയുമടക്കം സംസ്ഥാനത്തെ നിരവധി വയലുകള്‍ കൃഷിയോഗ്യമാക്കിയ സര്‍ക്കാര്‍ നാട്ടുകാര്‍ ഒട്ടനവധി പ്രക്ഷോഭങ്ങളുയര്‍ത്തി ആവശ്യപ്പെട്ടിട്ടും 700 ഏക്കറുള്ള മനക്കല്‍ പാടശേഖരത്തെ അവഗണിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് സമ്മേളനം വിലയിരുത്തി. വയല്‍ കൃഷിയോഗ്യമാക്കാത്ത പക്ഷം ഏറ്റെടുത്ത് അഞ്ചുവര്‍ഷത്തിനകം പദ്ധതി നടപ്പായില്ലെങ്കില്‍ ഭൂമി തിരികെ നല്‍കണമെന്ന നിയമപ്രകാരം കര്‍ഷകര്‍ക്ക് തിരികെ നല്‍കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മുന്‍ സംസ്ഥാന പ്രസിഡന്റ് ആര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
മേഖലാ പ്രസിഡന്റ് പി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഡോ. പ്രദീപ് സംഘടനാരേഖ അവതരിപ്പിച്ചു. വി ഉപേന്ദ്രനെ പ്രസിഡന്റായും എന്‍ പ്രകാശിനെ സെക്രട്ടറിയായും ദീപക്ക് കാട്ടൂക്കാരനെ ഖജാഞ്ചിയായും സമ്മേളനം തിരഞ്ഞെടുത്തു. ഏപ്രില്‍ 28, 29 തീയതികളില്‍ ജില്ലാ സമ്മേളനം കാര്‍ത്തികപ്പള്ളി ഗവ. യുപിഎസില്‍ നടക്കും.

RELATED STORIES

Share it
Top