മധ്യവയസ്‌കന്‍ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍

അടിമാലി: മുനിയറയ്ക്കു സമീപം ഇല്ലിസിറ്റിയില്‍ മധ്യവയസ്‌കനെ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തി. മീട്ടില്‍ ഒറ്റയ്ക്കു താമസിക്കുന്ന മന്നാട്ട് വീട്ടില്‍ കുഞ്ഞുമോനെന്ന് വിളിക്കുന്ന നാരായണന്റെ (58) മൃതദേഹമാണ് വീട്ടിനുള്ളില്‍ നിന്നു കണ്ടെടുത്തത്. കൊലപാതകമാണെന്നാണ് വെള്ളത്തൂവല്‍ പോലിസ് നല്‍കുന്ന വിവരം.
ശനിയാഴ്ച രാവിലെ 10ഓടെയാണ് കുഞ്ഞുമോന്റെ മൃതദേഹം വീട്ടിനുള്ളില്‍ രക്തത്തി ല്‍ കുളിച്ച നിലയില്‍ അയല്‍വാസികള്‍ കണ്ടത്. ഭാര്യ മരിച്ച ശേഷം കുഞ്ഞുമോന്‍ വീട്ടില്‍ തനിച്ചായിരുന്നു താമസം. ഇയാളുടെ രണ്ടു പെണ്‍മക്കള്‍ വിവാഹിതരും ഏക മകന്‍ വിദേശത്തുമാണ്. നിത്യവും രാവിലെ കടയില്‍ പോവാറുള്ള കുഞ്ഞുമോനെ കാണാതായതിനെ തുടര്‍ന്ന് അയല്‍വാസികള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം വീട്ടിനുള്ളില്‍ കണ്ടത്. മൃതദേഹത്തില്‍ വെട്ടേറ്റ മുറിവുകളും മര്‍ദനമേറ്റ പാടുകളുമുണ്ട്. വസ്ത്രങ്ങളാകെ കീറിപ്പറിഞ്ഞ നിലയിലായിരുന്നു. കുഞ്ഞുമോന്റേതെന്നു സംശയിക്കുന്ന മൊബൈല്‍ ഫോണ്‍ ചിന്നിച്ചിതറിയ നിലയില്‍ മൃതദേഹത്തിനരികില്‍ നിന്നു പോലിസ് കണ്ടെടുത്തു. മര്‍ദിക്കാനുപയോഗിച്ചുവെന്നു കരുതുന്ന കുറുവടിയും മുറിക്കുള്ളില്‍ നിന്നു ലഭിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രിയിലാണ് കൊലപാതകം നടന്നതെന്നു പോലിസ് പറഞ്ഞു. കുഞ്ഞുമോന്റെ വീട്ടില്‍ കൃഷിപ്പണികള്‍ നടത്തിവന്നയാളാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പോലിസ് നിഗമനം. അടുത്ത നാളില്‍ ഇരുവരും സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. വെള്ളിയാഴ്ച വൈകീട്ട് ഇയാള്‍ നാരായണന്റെ വീട്ടിലെത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്.
ജില്ലാ പോലിസ് മേധാവി കെ ബി വേണുഗോപാല്‍, മൂ ന്നാര്‍ ഡിവൈഎസ്പി ഡി ബി സുനിഷ് കുമാര്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. ഇടുക്കിയില്‍ നിന്നു പോലിസ് നായയും വിരലടയാള വിദഗ്ധരും പരിശോധന നട ത്തി. ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി.

RELATED STORIES

Share it
Top