മധ്യവയസ്‌കന്റെ ദുരൂഹമരണംപോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് വൈകുന്നതില്‍ ആശങ്ക

കാളികാവ്: മധ്യവയസ്‌കന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ദുരൂഹത നീങ്ങിയില്ല. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് വൈക്കുന്നതില്‍ ആശങ്ക. കഴിഞ്ഞ മാസം 21നാണു മരുദത്ത് മുഹമ്മദലി എന്നയാളാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.
സ്വാഭാവിക മരണമെന്ന നിലയില്‍ ആദ്യം സംസ്‌കരിക്കുകയും പിന്നീട് ഒരാഴ്ച കഴിഞ്ഞ് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം 29നാണു പോസ്റ്റുമോര്‍ട്ടം നടത്തിയത്. മൂന്നാഴ്ചയായിട്ടും റിപോര്‍ട്ട് പുറത്തുവരാത്തതിനാല്‍ ബന്ധുക്കളും നാട്ടുകാരും ആശങ്കയിലാണ്. കെമിക്കല്‍ റിപോര്‍ട്ടാണ് ലഭിക്കാനുള്ളത്.
റിപോര്‍ട്ട് ലഭിച്ചിട്ടില്ല എന്ന മറുപടിയാണ് പോലിസില്‍ നിന്നു ലഭിക്കുന്നത്. അതിനിടെ വിഷയത്തില്‍ ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടലുകള്‍ നടക്കുന്നതായി നാട്ടുകാര്‍ ഭയപ്പെടുന്നു. അതേസമയം, സംഭവം നടന്ന വീടും പരിസരവും പോലിസ് നിയന്ത്രണത്തിലാണ്. സംഭവത്തില്‍ സംശയിക്കുന്ന മുഹമ്മദലിയുടെ ഭാര്യയും കാമുകനും കാണാമറയത്തുമാണ്. റിപോര്‍ട്ടിന് കാലതാമസം നേരിടുന്നത് തെളിവുകള്‍ നശിപ്പിക്കപ്പെടാനും പ്രതികള്‍ക്ക് രക്ഷപ്പെടാനും അവസരവുമൊരുക്കുമെന്നാണ് ജനങ്ങളുടെ ആശങ്ക. വിഷയത്തില്‍ പോലിസിന്റെ നടപടി ക്രമങ്ങള്‍ മന്ദഗതിയിലാണെന്നന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

RELATED STORIES

Share it
Top