മധ്യവയസ്‌കന്റെ ദുരൂഹമരണം മൃതദേഹം പുറത്തെടുത്തു; പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

കാളികാവ്: അഞ്ചച്ചവിടി മൈലാടിയിലെ മരുതത്ത് മുഹമ്മദലി (49) ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ മൃതദേഹം പുറത്തെടുത്തു. ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും. മരണത്തില്‍ സംശയമുണ്ടെന്നാരോപിച്ച് മുഹമ്മദലിയുടെ എടക്കര മരുതക്കടവിലെ ബന്ധുക്കല്‍ രംഗത്തുവന്നതിനെ തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്.
മുഹമ്മദലിയുടെ ഭാര്യയെ കാണാതിയിട്ടുണ്ട്. സഹോദരിയെയും കുട്ടികളെയും കാണാനില്ലെന്ന് യുവതിയുടെ ബന്ധുക്കളും പരാതിനല്‍കി. തെക്കന്‍ ജില്ലക്കാരനായ യുവാവിനേയും കാണാതായിട്ടുണ്ട്. നടന്ന ദിവസം ഇരുവരും ഒരുമിച്ച് മദ്യപിച്ചിരുന്നു.
അന്നുരാത്രി ഒരുമണി വരെ ഇയാളും മുഹമ്മദലിയുടെ വീട്ടിലുണ്ടായിരുന്നു. സംഭവത്തിനു ശേഷം മൃതദേഹം മുഹമ്മദലിയുടെ നാടായ എടക്കര മരുതക്കടവിലേക്ക് കൊണ്ടുപോയി. അവിടെയാണ് മറവു ചെയ്തത്. യുവതിയെ കടത്തിക്കൊണ്ടുപോയ തെക്കന്‍ ജില്ലക്കാരന്‍ അഞ്ചച്ചവടിയിലെ മറ്റൊരു യുവതിയുമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പരിചയപ്പെട്ടാണ് ഇവിടെയെത്തിയത്. മറ്റൊരാളുടെ ഭാര്യയായ ഈ യുവതിയെ ഇയാള്‍ പ്രണയിച്ച് കല്യാണം കഴിക്കുകയും ചെയ്തിട്ടുണ്ട്. വിഷയത്തില്‍ ഊര്‍ജിതമായ അന്വഷണം നടക്കുന്നുണ്ടെന്ന് പോലിസ് അറിയിച്ചു. മുഹമ്മദലിയുടെ മൃതദേഹം റീ പോസ്റ്റ്‌മോട്ടം ചെയ്യണമെന്നാവശ്യപ്പെട്ട് എടക്കരയിലെ ബന്ധുക്കള്‍ ആര്‍ഡിഒക്ക് പരാതി നല്‍കിയിരുന്നു.

RELATED STORIES

Share it
Top