മധ്യപ്രദേശ്: രണ്ട് സീറ്റിലും കോണ്‍ഗ്രസ്‌

ഭോപാല്‍: ഈ വര്‍ഷാവസാനം പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മധ്യപ്രദേശിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് സീറ്റുകള്‍ നിലനിര്‍ത്തി.
തിരഞ്ഞെടുപ്പ് നടന്ന കൊലാറസിലും മംഗൗളിയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വോട്ടെണ്ണലിന്റെ തുടക്കംമുതല്‍ മുന്നിലായിരുന്നു. മംഗൗളിയില്‍ കോണ്‍ഗ്രസ്സിന്റെ ബ്രിജേന്ദ്ര സിങ് യാദവ് 2,124 വോട്ടുകള്‍ക്കാണ് ബിജെപിയുടെ ബായ് സാഹബ് സാദവിനെ പരാജയപ്പെടുത്തിയത്. കൊലാറസില്‍ കോണ്‍ഗ്രസ്സിന്റെ മഹേന്ദ്ര രാംസിങ് യാദവ് 8,083 വോട്ടുകള്‍ക്കാണ് ബിജെപിയെ പരാജയപ്പെടുത്തിയത്.
കോണ്‍ഗ്രസ്സിന്റെ സിറ്റിങ് സീറ്റുകളാണ് ഇത് രണ്ടും. എംപിയും കോണ്‍ഗ്രസ്സിന്റെ പ്രമുഖ നേതാവുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ടതാണ് തിരഞ്ഞെടുപ്പ് നടന്ന രണ്ടു മണ്ഡലങ്ങളും.
സിറ്റിങ് എംഎല്‍എമാരുടെ മരണത്തെ തുടര്‍ന്ന് ഫെബ്രുവരി 24നാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനാണ് ബിജെപി പ്രചാരണത്തിനു നേതൃത്വം നല്‍കിയിരുന്നത്.

RELATED STORIES

Share it
Top