മധ്യപ്രദേശ്: ബിജെപി നേതാവിനെതിരേ പീഡനത്തിനു കേസ്

ഭോപാല്‍: മധ്യപ്രദേശ് പോലിസ് ബിജെപി നേതാവിനെതിരേ പീഡനത്തിനു കേസെടുത്തു.
സംസ്ഥാനത്തെ സഹമന്ത്രിക്ക് തുല്യമായ വൈസ് ചെയര്‍മാന്‍ പദവിയിലിരിക്കെ ആസിഡ് ആക്രമണത്തിനിരയായ യുവതിയെ പീഡിപ്പിച്ച സംഭവത്തിലാണ് മധ്യപ്രദേശ് രാജ്യ ശിലൈ കലാമണ്ഡല്‍ വൈസ് ചെയര്‍മാന്‍ രജേന്ദ്ര നമഡെയ്‌ക്കെതിരേ കേസെടുത്തത്.
രാജ്യ ശിലൈ കലാമണ്ഡ ല്‍ വൈസ് ചെയര്‍മാന്‍ പദവിയില്‍ നിന്നു രാജേന്ദ്ര നമഡെയെ സര്‍ക്കാര്‍ മാറ്റിയതായി നഗരഭരണ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറി രാജീവ് നിഗം അറിയിച്ചു. നമഡെയെ പാര്‍ട്ടിയില്‍ നിന്ന് 6 മാസത്തേക്ക് ബിജെപി പ്രസിഡന്റ് നന്ദകുമാര്‍ സിങ് സസ്‌പെന്റ് ചെയ്തു.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 25കാരിയെ ഭോപാല്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള ഹോട്ടല്‍മുറിയിലേക്ക് വിളിച്ചുവരുത്തി നമഡെ ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നും യുവതി രക്ഷപ്പെട്ടതായും പരാതിയില്‍ പറയുന്നുവെന്നും എഎസ്പി രാജേഷ് സിങ് ബദുരിയ പറഞ്ഞു.
കേസ് രജിസ്റ്റര്‍ ചെയ്ത് പോലിസ് നമഡെയെ ചോദ്യംചെയ്തു. നമഡെയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. 2016ല്‍ ഭോപാലിലെ ആസിഡ് ആക്രമണത്തിനിരയായ യുവതിയാണ് പരാതി നല്‍കിയത്. ജോലി ലഭിക്കുന്നതിനായിട്ടാണ് യുവതി നമഡെയെ സമീപിച്ചത്. എന്ത് കൊണ്ടാണ് സംഭവം നടന്ന്്് മൂന്ന് മാസത്തിന് ശേഷം പരാതി നല്‍കിയതെന്ന്്് പരിശോധിച്ച്്്് വരികയാണെന്നും  അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top