മധ്യപ്രദേശ്: ആദിവാസി രാഷ്ട്രീയ സംഘടനയുമായി സഖ്യത്തിനൊരുങ്ങി കോണ്‍ഗ്രസ്‌

ഭോപാല്‍: മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദിവാസി രാഷ്ട്രീയപ്പാര്‍ട്ടിയായ ജയ് ആദിവാസി യുവശക്തി (ജെഎവൈഎസ്)യുമായി സഖ്യമുണ്ടാക്കാനൊരുങ്ങി കോണ്‍ഗ്രസ്. അടുത്ത മാസം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബിഎസ്പിയുമായി സഖ്യമുണ്ടാക്കാനുള്ള കോണ്‍ഗ്രസ് ശ്രമം പരാജയപ്പെട്ടിരുന്നു.
ഇതോടെയാണ് മറ്റു കക്ഷികളുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമം കോണ്‍ഗ്രസ് ഊര്‍ജിതമാക്കിയത്. സഖ്യവുമായി ബന്ധപ്പെട്ട് പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചു. 230 നിയമസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് 40 സീറ്റുകള്‍ ആവശ്യപ്പെട്ടതായി ജെഎവൈഎസ് കണ്‍വീനര്‍ ഡോ. ഹിരലാല്‍ ആല്‍വ പറഞ്ഞു. നിലവില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുള്ള മണ്ഡലങ്ങളടക്കമുള്ളവയാണ് ജെഎവൈഎസ് ആവശ്യപ്പെട്ടിരിക്കുന്നത്.

RELATED STORIES

Share it
Top