മധ്യപ്രദേശില്‍ 6.7 ലക്ഷം കള്ളവോട്ടര്‍മാര്‍

ഭോപാല്‍: മധ്യപ്രദേശിലെ വോട്ടര്‍പ്പട്ടികയിലെ 6.7 ലക്ഷത്തിലേറെപേര്‍ അയോഗ്യരാണെന്നു കണ്ടെത്തി. മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 7 വരെ നടന്ന പ്രത്യേക പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ സാലിന സിങ് പറഞ്ഞു. മരിച്ചവര്‍, ഇല്ലാത്തവര്‍, രണ്ടിടങ്ങളില്‍ വോട്ടുള്ളവര്‍ എന്നിവരുടെ പേരുകള്‍ വോട്ടര്‍പ്പട്ടികയില്‍ കണ്ടെത്തിയെന്ന് സിങ് പറഞ്ഞു.
ജില്ലാ കലക്ടര്‍മാരില്‍ നിന്നു ലഭിച്ച വിവരമനുസരിച്ച് 6,73, 880 യോഗ്യതയില്ലാത്ത വോട്ടര്‍മാരുള്ളതായിട്ടാണു കണ്ടെത്തിയത്. ഈ പേരുകള്‍ നീക്കം ചെയ്യുന്നതിനു മുമ്പ് നോട്ടീസയക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ കലക്ടര്‍മാര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്

RELATED STORIES

Share it
Top