മധ്യപ്രദേശില്‍ രണ്ടിടത്ത് റോഡപകടം : 15 പേര്‍ മരിച്ചുദാര്‍/ശേവ്പൂര്‍: മധ്യപ്രദേശിലുണ്ടായ രണ്ടു വിത്യസ്ത വാഹനാപകടങ്ങളില്‍ വരനടക്കം വിവാഹത്തിനു പോയ 15 പേര്‍ മരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു. കാര്‍ഖോണ്‍ ജില്ലയിലെ ആഗ്ര-മുംബൈ ദേശീയപാതയില്‍ കണ്ടയ്‌നര്‍ ലോറി കാറിലിടിച്ചാണ് കുടുംബത്തിലെ വരനടക്കം ഒമ്പതുപേര്‍ മരിച്ചത്.  ദാര്‍ ജില്ലയില്‍ നിന്നും സിര്‍സി ഗ്രാമത്തിലേക്കു പോവുകയായിരുന്ന സംഘം ഖര്‍ഗാവിലെ ഗണപതി ഘാട്ടിവച്ചാണ് അപകടത്തില്‍പെട്ടത്.ശേവ്പൂരിലെ കരഹല്‍ ടെഹ്‌സിലില്‍ ഉണ്ടായ മറ്റൊരു അപകടത്തില്‍ വിവാഹാഘോഷത്തിന് പോയ സംഘം സഞ്ചരിച്ച ട്രാക്ടര്‍ മറിഞ്ഞ് ആറുപേര്‍ മരിച്ചു.

RELATED STORIES

Share it
Top