മധ്യപ്രദേശില്‍ മൂന്നു കര്‍ഷകര്‍കൂടി ജീവനൊടുക്കിന്യൂഡല്‍ഹി: മധ്യപ്രദേശില്‍ മൂന്നു കര്‍ഷകര്‍കൂടി ജീവനൊടുക്കി. ഇതോടെ ജൂണ്‍ എട്ടിനുശേഷം ജീവനൊടുക്കിയ കര്‍ഷകരുടെ എണ്ണം 20 ആയി. സാഗര്‍, ഛത്തര്‍പൂര്‍, ബുഡ്‌നി ജില്ലകളിലെ കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ബുഡ്്‌നി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങിന്റെ നിയോജക മണ്ഡലമാണ്. അതേസമയം, രാജസ്ഥാനിലെ 26 കര്‍ഷകസംഘടനകള്‍ 45,000 ഗ്രാമങ്ങളില്‍ ജൂലൈ ഒമ്പതിന് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ആര്‍എസ്എസിന്റെ കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ സംഘ് (ബികെഎസ്) ബന്ദില്‍നിന്ന് പിന്‍വാങ്ങിയിട്ടുണ്ട്. മുംബൈയില്‍ കര്‍ഷകനായ നബിലാല്‍ മുഹമ്മദിന്റെ 13 വയസ്സുകാരനായ മകന്‍ അര്‍ബാസ് മരത്തില്‍ തൂങ്ങി ആത്മഹത്യ ചെയ്തു. പുതിയ യൂണിഫോമും പഠന സാമഗ്രികളും ആവശ്യപ്പെട്ട അര്‍ബാസിനോട് പണമില്ലാത്തതിനാലാണ് അര്‍ബാസ് തങ്ങളുടെ കൃഷി ഭൂമിയിലെ മരത്തില്‍ തൂങ്ങി ജീവനൊടുക്കിയത്്.

RELATED STORIES

Share it
Top