മധ്യപ്രദേശില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് ചെരിപ്പുമാല കൊണ്ട് സ്വീകരണം

ഭോപാല്‍: മധ്യപ്രദേശില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചോദിച്ചെത്തിയ ബിജെപി സ്ഥാനാര്‍ഥിക്ക് ചെരിപ്പുമാല കൊണ്ട് സ്വീകരണം. ധര്‍ ജില്ലയിലെ ദാമോദിലെ പ്രദേശവാസിയാണ് ബിജെപി സ്ഥാനാര്‍ഥി ദിനേശ് ശര്‍മയെ ഇത്തരത്തില്‍ സ്വീകരിച്ചത്. മാലയുമായി വരുന്നയാളില്‍ നിന്നു സ്ഥാനാര്‍ഥി ഒഴിഞ്ഞുമാറി പോവുന്ന രംഗങ്ങളുള്ള വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുണ്ട്. കുടിവെള്ള പ്രശ്‌നം ശ്രദ്ധയില്‍ പെടുത്താനായിരുന്നു നടപടിയെന്നു ചെരിപ്പുമാലയുമായി വന്നയാള്‍ പറഞ്ഞു.

RELATED STORIES

Share it
Top