മധ്യപ്രദേശില്‍ പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്തശേഷം ചുട്ടുകൊന്നുഭോപ്പാല്‍: മധ്യപ്രദേശില്‍ പതിനഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം ചുട്ടുകൊന്നു. മധ്യപ്രദേശ് ഖുറായിലെ ജുജ്ഗര്‍പൂര ഗ്രാമത്തിലാണ് സംഭവം. പ്രതി രവീന്ദ്ര ഛദ്ദാറിനെ പോലീസ് അറസ്റ്റ് ചെയ്തു.
മാതാപിതാക്കള്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ സമയത്താണ് പതിനഞ്ചുകാരി പീഡനത്തിനിരയായത്. വീട്ടിലേക്ക് അതിക്രമിച്ചുകയറിയ രവീന്ദ്ര ഛദ്ദാര്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് തീ കൊളുത്തുകയായിരുന്നു. പെണ്‍കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചതായി പോലീസ് പറഞ്ഞു.
കസ്റ്റഡിയിലുള്ള പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് സൂപ്രണ്ട് സത്യാന്ദ്ര സുക്ല പറഞ്ഞു.

RELATED STORIES

Share it
Top