മധ്യപ്രദേശില്‍ കോണ്‍ഗ്രസ്സുമായി കൈകോര്‍ക്കുമെന്ന് ആറു പാര്‍ട്ടികള്‍

ഭോപാല്‍: നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ ഭരണകക്ഷിയായ ബിജെപിക്കെതിരേ കോണ്‍ഗ്രസ്സുമായി കൈകോര്‍ക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി ഉള്‍പ്പെടെയുള്ള ആറു പ്രതിപക്ഷ പാര്‍ട്ടികള്‍. എന്നാല്‍, കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഐക്യമുന്നണിയുമായി മുന്നോട്ടുപോവാനാവില്ലെന്നു സിപിഎമ്മും സിപിഐയും ഉള്‍പ്പെടുന്ന ഇടതുപാര്‍ട്ടികള്‍ വ്യക്തമാക്കി. സംസ്ഥാനത്ത് കോണ്‍ഗ്രസ് മൃദുഹിന്ദുത്വ നയമാണു സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടതു പാര്‍ട്ടികള്‍ ഐക്യചര്‍ച്ചകളില്‍ നിന്ന് പിന്നാക്കംമാറിയത്. അതേസമയം, ഈ മാസം ഏഴിന് സഖ്യ ചര്‍ച്ച വീണ്ടും നടക്കുമെന്ന് ലോക് താന്ത്രിക് ജനതാദള്‍ (എല്‍ജെഡി) നേതാവ് പറഞ്ഞു.

RELATED STORIES

Share it
Top