മധു വധക്കേസ്11 പ്രതികളെ പോലിസ് കസ്റ്റഡിയില്‍ വിട്ടു

മണ്ണാര്‍ക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിലെ 11 പ്രതികളെ ഏഴുവരെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. ഏഴിന് 12 മണിക്കു മുമ്പ് കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദേശം. അഞ്ചു ദിവസമാണ് പോലിസ് ആവശ്യപ്പെട്ടതെങ്കിലും കോടതി അനുവദിച്ചില്ല.
പാക്കുളം മേച്ചേരിയില്‍ ഹുസയ്ന്‍ (50), മുക്കാലി കിളയില്‍ മരക്കാര്‍ (33), മുക്കാലി പൊതുവച്ചോല ഷംസുദ്ദീന്‍ (34), മുക്കാലി താഴുശ്ശേരി രാധാകൃഷ്ണന്‍ (34), ആനമൂളി പൊതുവച്ചോല അബൂബക്കര്‍ (31), മുക്കാലി കുരിക്കള്‍ പടിഞ്ഞാറെപ്പള്ള സിദ്ദീഖ് (38), മുക്കാലി തൊട്ടിയില്‍ ഉബൈദ് (25), മുക്കാലി കള്ളമല വിരുത്തിയില്‍ നജീബ് (33), കള്ളമല മണ്ണംപറ്റ വീട് ജൈജുമോന്‍ (44), കള്ളമല കൊട്ടിയൂര്‍ക്കുന്ന് പുത്തന്‍പുരയ്ക്കല്‍ സജീവ് (30), കള്ളമല മുരിക്കട സജീവ് (39) എന്നിവരെയാണു പോലിസ് കസ്റ്റഡിയില്‍ വിട്ടത്. കനത്ത സുരക്ഷയിലാണ് പ്രതികളെ മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍ ഹാജരാക്കിയത്.
പ്രതികളെ കോടതിയില്‍ കൊണ്ടുവരുന്നതറിഞ്ഞു പ്രതികളുടെ ബന്ധുക്കള്‍ ഉള്‍െപ്പടെ ഒട്ടേറെ പേര്‍ എത്തിയിരുന്നു.

RELATED STORIES

Share it
Top