മധു മരിച്ചത് ആന്തരിക രക്തസ്രാവത്തെതുടര്‍ന്ന്;പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

അട്ടപ്പാടി: ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് മരിച്ച ആദിവാസി യുവാവ് മധുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ആന്തരിക രക്തസ്രാവത്തെതുടര്‍ന്നാണ് മധു മരിച്ചത് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.തലയില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നെഞ്ചില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ട്. മര്‍ദ്ദനത്തില്‍ വാരിയെല്ലുകള്‍ തകര്‍ന്നിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
തൃശൂര്‍ മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ബലറാമിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍. രാവിലെ ഒന്പത് മണിക്ക് ആരംഭിച്ച പോസ്റ്റ്‌മോര്‍ട്ടം 12 മണിയോടെ അവസാനിച്ചു. പൊലീസിന്റെ കൂടി സാന്നിദ്ധ്യത്തില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം പൂര്‍ണമായും കാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.
പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയാക്കിയ മൃതദേഹം ഉച്ചയോടെ ആദിവാസി ഊരിലേക്കു കൊണ്ട് പോയി.

RELATED STORIES

Share it
Top