മധുവിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു

പാലക്കാട്: അട്ടപ്പാടിയിലെ അഗളിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട  ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ഇന്ന് രാവിലെ 10:20 ഓടെയാണ് പിണറായി വിജയന്‍ മധുവിന്റെ വീട്ടിലെത്തിയത്. ആവശ്യമായ നടപടികള്‍ എല്ലാം സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് അദ്ദേഹം കുടുംബത്തിന് ഉറപ്പു നല്‍കി.ആരോഗ്യമന്ത്രി കെ.കെ ശൈലജ, എം.ബി രാജേഷ് എം.പി, എം. ഷംസുദ്ദീന്‍ എം.എല്‍.എ, പി.കെ ശശി എം.എല്‍.എ തുടങ്ങിയവര്‍ മുഖ്യമന്ത്രിയ്‌ക്കൊപ്പം ഉണ്ടായിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ മധുവിനെ മോശമാക്കി ചിത്രീകരിക്കുന്നുവെന്ന് കുടുംബം മുഖ്യമന്ത്രിയോട് പരാതിപ്പെട്ടു. ഇക്കാര്യത്തിലും നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top