മധുവിന്റെ മരണം: സമരം വിജയം കണ്ടുവെന്ന് ആദിവാസി വികസന പാര്‍ട്ടി

മാനന്തവാടി: അട്ടപ്പാടിയിലെ മധുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആദിവാസി വികസന പാര്‍ട്ടി രാജ്ഭവനു മുന്‍പില്‍ നടത്തിയ സമരം വിജയം കണ്ടതായി പാര്‍ട്ടി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.     പ്രശ്‌നത്തില്‍ ഗവര്‍ണര്‍ ഇടപ്പെട്ടതായും മുഖ്യമന്ത്രിയുമായി ആലോചിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഏപ്രില്‍, മെയ് മാസങ്ങളില്‍  വയനാടും അട്ടപാടിയും സന്ദര്‍ശിക്കുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായും നേതാക്കള്‍  അറിയിച്ചു.
പ്രശ്‌നത്തില്‍ ഗവര്‍ണര്‍ ഇടപെടുക, സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ആദിവാസി വികസന പാര്‍ട്ടി രാജ്ഭവന് മുന്‍പില്‍ സമരം നടത്തിയത്.
കഴിഞ്ഞ മാസം 13ന് മാനന്തവാടി പഴശ്ശികുടീരത്തില്‍ നിന്നും കാല്‍നടയായി തിരുവന—ന്തപുരത്തെത്തിയാണ് രാജ്ഭവന്‍ സമരം തുടങ്ങിയത്. നാലിന് സമരം ആരംഭിച്ചപ്പോള്‍ ഉച്ചക്ക് 12.30തോടെ ഗവര്‍ണര്‍ ചര്‍ച്ചക്ക് വിളിക്കുകയും പ്രശ്‌നത്തില്‍ ഇടപെടുമെന്ന ഉറപ്പ് നല്‍കുകയും ചെയ്തതോടെയുമാണ് സമരം അവസാനിപ്പിച്ചതെന്നും പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ നെട്ടംമാനി കുഞ്ഞിരാമന്‍, ആര്‍ ചന്ദ്രന്‍, വെള്ളന്‍ കാട്ടിമൂല, സജി പുല്‍പ്പള്ളി, വിപിന്‍ കൂടമ്മല്‍, അമ്മു പഞ്ചാര കൊല്ലി, രാധ തവിഞ്ഞാല്‍, പ്രിയ തവിഞ്ഞാല്‍ പങ്കെടുത്തു.

RELATED STORIES

Share it
Top