മധുവിന്റെ മരണം: മാവോയിസ്റ്റുകള്‍ വാര്‍ത്താകുറിപ്പ് ഇറക്കി

വയനാട്: ആദിവാസി യുവാവ് മധു മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് മാവോയിസ്റ്റുകള്‍ വാര്‍ത്താകുറിപ്പ് ഇറക്കി. വയനാട് പ്രസ്‌ക്ലബ് ന്യൂസ് ബോക്‌സിലാണ് വാര്‍ത്താകുറിപ്പ് പ്രത്യക്ഷപ്പെട്ടത്. ജോഗി, വക്താവ്, സിപിഐ (മാവോയിസ്റ്റ്) എന്ന പേരിലാണ് വാര്‍ത്താകുറിപ്പ് വന്നത്.മധുവിന്റെ മരണം അത്യന്തം ക്രൂരമായ മലയാളി വംശീയതയുടെ ആധിപത്യമാണ് പ്രകടമാക്കുന്നതെന്നും ഇതിനെതിരെ പ്രതിഷേധിക്കണമെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു. വിശക്കുന്നവനെ തല്ലിക്കൊല്ലുന്ന മലയാളി വംശീയ അധിനിവേശക്കാര്‍ക്കെതിരെ ജനകീയ ചെറുത്തുനില്‍പ്പുകള്‍ സംഘടിപ്പിക്കുന്നതിന് മുഴുവന്‍ മര്‍ദ്ദിതരും ഒന്നിക്കണമെന്നും വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെടുന്നുണ്ട്.


RELATED STORIES

Share it
Top