മധുവിന്റെ കൊലപാതകം: പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണം: എസ്ഡിപിഐ

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതിനെതിരെ പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് എസ്.പി അമീര്‍ അലി ആവശ്യപ്പെട്ടു.ആദിവാസി വിഭാഗത്തില്‍പെട്ടതുകൊണ്ടാണ് മരണത്തിന് കാരണമാവുന്ന മര്‍ദ്ദനത്തിന് മധു ഇരയായത്. മോഷണക്കുറ്റം ആരോപിച്ച് മര്‍ദ്ദനത്തിനിരയായ യുവാവ് മാനസിക രോഗിയും കൂടിയാണ്. പിതാവ് നേരത്തെ മരണപ്പെട്ട മധുവിന് മാതാവും രണ്ട് സഹോദരിമാരും ആണുള്ളത്. മുഖ്യമന്ത്രി മധുവിന്റെ വീട് സന്ദര്‍ശിക്കണം. സര്‍ക്കാര്‍ മതിയായ നഷ്ട്ട പരിഹാരം നല്‍കാന്‍ തയ്യാറാവണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top